കുവൈത്ത്: സമസ്ത പൊതുപരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴില്‍ കുവൈത്തില്‍ പ്രവർത്തിക്കുന്ന മദ്റസകളില്‍ 5,7,10,12 ക്ലാസ്സുകളിലെ പൊതു പരീക്ഷ മൂന്ന് കേന്ദ്രങ്ങളിലായി മാർച്ച്‌ 1,2 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും.

അബ്ബാസിയ ദാറുത്തർബിയ മദ്റസ, ഫഹാഹീല്‍ ദാറുത്തഅലീമില്‍ ഖുർആൻ മദ്റസ, സാല്‍മിയ മദ്റസതുന്നൂർ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. വിവിധ ക്ലാസ്സുകളിലായി 125 ഓളം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പർ 28.2.2024 ന് ബുധനാഴ്ച അബ്ബാസിയ വാദീനൂറില്‍ വെച്ച്‌ വിതരണം ചെയ്യുമെന്ന് പരീക്ഷ സൂപ്രണ്ട് മുഹമ്മദലി പുതുപ്പറമ്ബ് അറിയിച്ചു.

പരീക്ഷ നടത്തിപ്പിന്റെ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗം KIC പ്രസിഡന്റ് അബ്ദുല്‍ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദ് ഫൈസി, ഇല്‍യാസ് മൗലവി, അബ്ദുല്‍ ഹമീദ് അൻവരി, അബ്ദുറഹീം ഹസനി, ഹുസ്സൻ കുട്ടി നീരാണി തുടങ്ങിയവർ ചർച്ചയില്‍ പങ്കെടുത്തു. റെയ്ഞ്ച് സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി സ്വാഗതവും പരീക്ഷാ ബോർഡ് ചെയർമാൻ അബ്ദുസ്സലാം മുസ്ലിയാർ നന്ദിയും പറഞ്ഞു

Next Post

കുവൈത്ത് : ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നു

Mon Feb 19 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകള്‍ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2023-ല്‍ ക്രെഡിറ്റ് കാർഡുകള്‍ വഴിയുള്ള മൊത്തം ചെലവ് 16.6 ശതമാനം വർധിച്ച്‌ 4 ബില്യണ്‍ ദിനാറിലെത്തി. എന്നാല്‍ 2022ല്‍ ഈ കാർഡുകള്‍ വഴി നടത്തിയ ഇടപാടുകളുടെ ആകെ മൂല്യം 3.48 ബില്യണ്‍ ആയിരുന്നു. […]

You May Like

Breaking News

error: Content is protected !!