യു.കെ: രാഹുല്‍ ഗാന്ധിക്കു ലണ്ടനില്‍ ഒരുക്കുന്ന അത്യുജ്ജ്വല വരവേല്‍പ്പും പ്രവാസി സംഗമവും സംഘടിപ്പിക്കുന്നു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചിനാണ് പരിപാടി നടക്കുക. പ്രസ്തുത പരിപാടിയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തുടങ്ങിയ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ആവേശകരമായ പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഐ ഒസി വക്താവ് അജിത് മുതയില്‍ അറിയിച്ചു. ഇനിയും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. മാര്‍ച്ച് അഞ്ചിനു ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന സ്വീകരണവും, പ്രവാസി സംഗമവും വൈകുന്നേരം അഞ്ചര മണിവരെ തുടരും.

ലണ്ടനില്‍ ഒരുങ്ങുന്ന പ്രവാസി സംഗമ വേദിയില്‍ ഭാരതജനതയുടെ സ്നേഹവും, പ്രതിസന്ധികളും, ഒറ്റപ്പെടലുകളും പദയാത്രയിലൂടെ അനുഭവിച്ചും, കണ്ടും, കേട്ടും മനസ്സിലാക്കിയ വികാരവായ്പുകള്‍ ഹൃദയതാളത്തില്‍ രേഖപ്പെടുത്തിയ, നാളിന്റെ പ്രതീക്ഷയും, പ്രത്യാശയുമായ നേതാവ് രാഹുല്‍ ഗാന്ധിയോടൊപ്പം ആവുമ്പോള്‍ യുകെയിലെ മുഴുവന്‍ ഭാരതീയരുടെയും സന്തോഷ-ആഹ്ളാദ വികാരവേദിയാവും പ്രവാസി സംഗമം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സുജു ഡാനിയേല്‍: 07872 129697

അശ്വതി നായര്‍: 07305 815070

അപ്പച്ചന്‍ കണ്ണഞ്ചിറ: 07737956977

Next Post

ഒമാന്‍: ഒമാനിലെ പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷന്‍ കുറക്കുന്നു

Tue Feb 28 , 2023
Share on Facebook Tweet it Pin it Email പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷന്‍ കുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒമാന്‍ മന്ത്രിസഭ. ഇത് നടപ്പിലാകുന്നതോടെ വിദേശത്തുനിന്നുള്ള പ്രവാസി നിക്ഷേപകരും ഒമാനി സ്വദേശി നിക്ഷേപകരെ പോലെ തന്നെ പരിഗണിക്കപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ച്‌ നല്‍കുന്ന നിയന്ത്രണങ്ങള്‍ക്കനുസൃതമായിരിക്കും വാണിജ്യ രജിസ്ട്രേഷന്‍ ഫീസ് കുറക്കുക. ഒമാന്‍ വിഷന്‍ 2040ന്റെ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!