കുവൈത്ത്: കുവൈത്ത് വിദേശകാര്യ മന്ത്രി വിദേശ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് ഉസ്ബകിസ്താന്‍ വിദേശകാര്യ മന്ത്രി വ്ലാദിമിര്‍ നൊറോവുമായി കൂടിക്കാഴ്ച നടത്തി.

ബകുവില്‍ ചേരുന്ന ചേരിചേരാ പ്രസ്ഥാന ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ഉഭയകക്ഷിബന്ധങ്ങള്‍, പൊതുതാല്‍പര്യമുള്ള വിവിധ സുപ്രധാന മേഖലകള്‍ക്കുള്ള ചട്ടക്കൂടുകള്‍, അഫ്ഗാനിസ്താന്‍, യുക്രെയ്ന്‍ പ്രതിസന്ധി തുടങ്ങി നിലവിലെ സംഭവങ്ങള്‍ ഉള്‍പ്പെടെ സമീപകാല പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു.

സെര്‍ബിയന്‍ വിദേശകാര്യ മന്ത്രി നിക്കോള സെലാകോവിച്ചുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധവും എല്ലാ മേഖലകളിലെയും സഹകരണവും ഇവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പ്രാദേശിക-അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ചചെയ്തു.

Next Post

യു.കെ: ആരോഗ്യമേഖലയെ സാരമായി ബാധിച്ച സമരത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറെടുക്കുന്നു

Thu Mar 2 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ആരോഗ്യ മേഖലയെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു തുടര്‍ സമരങ്ങള്‍. എന്‍എച്ച്എസ് നഴ്സുമാരുമായി സര്‍ക്കാര്‍ സമവായ ചര്‍ച്ചകളിലാണ്. ഇതിനിടെ ഫിസിയോതെറാപ്പിസ്റ്റുമാരും ആംബുലന്‍സ് ജീവനക്കാരും സമരവുമായി മുന്നോട്ട് പോകുന്നതോടെ ചര്‍ച്ചയ്ക്കു തയ്യാറെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹെല്‍ത്ത് സെക്രട്ടറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ പ്രതീക്ഷയിലാണ്. ശമ്പള വര്‍ദ്ധനവും മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ചര്‍ച്ചക്കുള്ള ക്ഷണം സ്വീകരിച്ച റോയല്‍ കോളേജ് ഓഫ് […]

You May Like

Breaking News

error: Content is protected !!