യു.കെ: പ്രവാസി ഇന്ത്യക്കാര്‍ക്കും ഇനി ആധാര്‍ കാര്‍ഡ്, നിയമത്തില്‍ ഭേദഗതി വരുത്തി

ലണ്ടന്‍: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ (എന്റോള്‍മെന്റ് ആന്‍ഡ് അപ്ഡേറ്റ്) നിയമങ്ങളില്‍ മാറ്റം. സ്ഥിരതാമസക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വെവ്വേറെ ഫോമുകള്‍ അവതരിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എന്റോള്‍ ചെയ്യുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ ഫോമിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലായിരുന്നു. എന്നാല്‍ ഇനി ഇവര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

പഴയ 2016 നിയമം അനുസരിച്ച്, ഒരു ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓണ്‍ലൈന്‍ മോഡ് വഴി മാത്രമേ അപ്ഡേറ്റ് ചെയ്യാന്‍ കഴിയൂ, മറ്റേതെങ്കിലും വിശദമായ അപ്ഡേറ്റിന്, അവര്‍ അടുത്തുള്ള എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കേണ്ടതായി വന്നിരുന്നു. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിച്ചോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ യുഐഡിഎഐ വെബ്‌സൈറ്റ് വഴിയോ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സെന്‍ട്രല്‍ ഐഡന്റിറ്റി ഡാറ്റ റിപ്പോസിറ്ററിയില്‍ (സിഐഡിആര്‍) അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ എന്റോള്‍മെന്റിനും ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായുള്ള പുതിയ ഫോമുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി https://resident.uidai.gov.in/check-aadhaar എന്ന ലിങ്ക് സന്ദര്‍ശിക്കുക

Next Post

ഒമാന്‍: സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ് നടത്തുന്നവര്‍ക്ക് ലൈസന്‍സ് വേണം

Thu Feb 8 , 2024
Share on Facebook Tweet it Pin it Email ഒമാനില്‍ സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ്, പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് അത്യാവശ്യമാണെന്ന് ഒമാന്‍. വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഓണ്‍ലൈന്‍ വഴിയാണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാനും അതിന് ഒരു […]

You May Like

Breaking News

error: Content is protected !!