യു.എസ്.എ: യു.എസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ മരണം കൊലയാളിയെ കണ്ടെത്താനായില്ല ജനം രോഷാകുലരായി

ഐഡഹോ: യുഎസില്‍ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാര്‍ഥികള്‍ സമീപത്തുള്ള അപ്പാര്‍ട്ട്മെന്‍റില്‍ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകിക്കായി തിരച്ചില്‍ തുടരുന്നു.

പ്രതിയെ കണ്ടെത്താനാകാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നു വന്‍ രോഷം ഉയരുകയാണ്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ പോലീസിന്‍റെ ഭാഗത്തു നിന്ന് ഉൗര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. ന്ധന്ധനിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. ഭയപ്പെടേണ്ടതില്ല”. പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പു നല്‍കി. അതേ സമയം പ്രതികളെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണവും അഭ്യര്‍ഥിച്ചിട്ടുണ്ട്. കോളജ് ക്യാന്പസിനു സമീപമുള്ള അപ്പാര്‍ട്ട്മെന്‍റില്‍ നാലുപേരും കൊല്ലപ്പെട്ടതു മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണെന്നും കൊലപാതകം നടന്ന മുറിയില്‍ തളംകെട്ടി നിന്നിരുന്ന രക്തം ചുമരിലൂടെ താഴേക്ക് ഇറങ്ങിവന്നിരുന്ന ദൃശ്യം ഹൃദയഭേദകമാണെന്നും സഹവിദ്യാര്‍ഥികള്‍ പറഞ്ഞു.

Next Post

ഒമാന്‍: ഒമാന്‍-ബെലറൂസ് സന്നാഹമത്സരം നാളെ

Sat Nov 19 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ നേടിയെടുത്ത ആത്മവിശ്വാസവുമായി ജര്‍മന്‍ ടീം ഞായറാഴ്ച വീണ്ടും കളത്തിലിറങ്ങും. അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൂറോപ്യന്‍ രാജ്യമായ ബെലറൂസാണ് എതിരാളികള്‍. രാത്രി ഏഴിനാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ പിന്നിലാണ് ബെലറൂസ്. യുവേഫ യൂറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി […]

You May Like

Breaking News

error: Content is protected !!