റിഫയുടെ മരണം – വീഡിയോ പിന്‍വലിച്ച് ഭര്‍ത്താവ്

വ്‌ളോഗര്‍ റിഫയുടെ മരണവിവരം അറിയിച്ച്‌ കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിച്ച്‌ ഭര്‍ത്താവ് മെഹ്നാസ്. റിഫ മരിച്ചു, എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോയാണ് മെഹ്നാസ് പിന്‍വലിച്ചിരിക്കുന്നത്.

അതേസമയം, റിഫയുടെ മരണം ആത്മഹത്യയല്ലെന്ന് ആവര്‍ത്തിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് രാത്രി ഒന്‍പത് മണിയോടെ റിഫ വീഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് മകന് ചുംബനം നല്‍കിയാണ് സംസാരം അവസാനിപ്പിച്ചത്. ഇതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ വിധത്തില്‍ മാനസികമായ തളര്‍ന്നത് എന്ത് കാര്യത്തിലാണെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ബാലുശേരി കാക്കൂര്‍ സ്വദേശിനിയായ റിഫ മെഹ്നാസിനെ (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍ഗോഡ് സ്വദേശിയായി ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. ദുബായിലെ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് റിഫ യുട്യൂബിലൂടെ വ്ളോഗിംഗ് ആരംഭിച്ചത്. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിംഗ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വ്ളോഗില്‍ നിറഞ്ഞുനിന്നിരുന്നത്.

Next Post

ഒമാൻ: കോഴിക്കോട് സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു

Thu Mar 3 , 2022
Share on Facebook Tweet it Pin it Email കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് (39) ആണ് സലാലയില്‍ മരിച്ചത്. താമസ സ്ഥലത്ത് രാത്രി ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി സനായിയയില്‍ ഗള്‍ഫ് ടീ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.നേരത്തെ […]

You May Like

Breaking News

error: Content is protected !!