വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കൂ ഗുണങ്ങള്‍ നിരവധി

ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. അമിതവണ്ണം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുന്നത്. ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും.

ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും. മലബന്ധം ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നത് മലബന്ധത്തെ അകറ്റും. കൂടാതെ കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും ഉത്തമമാണ്.

പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിനെ അലിയിച്ച്‌ കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിനും ഈ പാനീയം സഹായിക്കും.

Next Post

യു.കെ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമുള്ള ഇന്ത്യന്‍ രത്‌നങ്ങളുടെ വിവരങ്ങള്‍ പുറത്ത്

Sun Apr 9 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബം കൈയടക്കിവെച്ചിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വരത്‌നങ്ങളുടെയും ആഭരണങ്ങളുടെയും വിവരങ്ങളടങ്ങിയ പഴയരേഖ പുറത്തുവന്നു. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇന്ത്യാ ഓഫീസില്‍ നിന്നാണ് 1912-ലെ രേഖ കണ്ടെടുത്തത്. ദി ഗാര്‍ഡിയന്‍ പത്രം ‘കോസ്റ്റ് ഓഫ് ദി ക്രൗണ്‍ സീരീസ്’ എന്ന വാര്‍ത്താ പരമ്പരയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് രേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. മേയ് ആറിന് നടക്കുന്ന ചാള്‍സ് മൂന്നാമന്റെ […]

You May Like

Breaking News

error: Content is protected !!