കുവൈത്ത്: കല കുവൈത്ത് മലയാളം ക്ലാസുകള്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: കേരള ആര്‍ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് കഴിഞ്ഞ 32 വര്‍ഷമായി നടത്തി വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ അവധിക്കാല മലയാളം ക്ലാസുകള്‍ ജൂണ്‍ ആദ്യ ആഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് മലയാളം ക്ലാസുകളില്‍ പഠിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കഴിഞ്ഞ 5 വര്‍ഷമായി കേരള സര്‍ക്കാരിനു കീഴിലുള്ള മലയാളം മിഷനുമായി ചേര്‍ന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് കല കുവൈറ്റിന്റെ മലയാളം ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ 5 വര്‍ഷമായി സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകള്‍ക്ക് വേണ്ടി കണിക്കൊന്ന, സൂര്യകാന്തി, ആമ്ബല്‍, നീലകുറിഞ്ഞി എന്നീ നാല് കോഴ്സുകളിലാണ് അവധിക്കാല ക്ലാസുകള്‍ നടക്കുക. ഇതിനായി മലയാളം മിഷന്റെ സഹകരണത്തോടെ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. കലയുടെ മലയാളം ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളും പുതുതായി പഠിക്കാനുള്ള വിദ്യാര്‍ഥികളും എത്രയും വേഗം രജിസ്ട്രേഷൻ പൂര്‍ത്തീകരിക്കണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാതൃഭാഷ സമിതിയും കല കുവൈറ്റും അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് : https://forms.gle/9AGVHh9P5EvZsRpW6

Next Post

യു.കെ: വ്യാജ വാഗ്ദാനങ്ങളില്‍ അകപ്പെട്ട് യുകെയില്‍ എത്തുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുവെന്ന് റിപ്പോര്‍ട്ട്

Fri Jun 2 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ അകപ്പെട്ട് നഴ്സിംഗിംഗ് ജോലിക്കായി ഇവിടേക്ക് ഓടി വരുന്ന ഇന്ത്യന്‍ നഴ്സുമാര്‍ അടക്കമുളളവരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.സൗജന്യ വിമാനടിക്കറ്റും കാല്‍ക്കാശ് ചെലവില്ലാത്ത താമസസൗകര്യവും മറ്റും വാഗ്ദാനം ചെയ്താണ് റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ ഇത്തരത്തില്‍ ഇന്ത്യന്‍ നഴ്സുമാരെ ഇവിടേക്കെത്തിക്കുന്നത്. എന്നാല്‍ ഇവിടെയെത്തി ജീവിതം തുടങ്ങുമ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഇവര്‍ തിരിച്ചറിയുന്നതെന്ന് […]

You May Like

Breaking News

error: Content is protected !!