
കുവൈത്ത്: കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നത് പുനരാരംഭിച്ചതിന് പിന്നാലെ മറ്റു രണ്ട് വ്യവസ്ഥകള്‍ കൂടി ഏർപ്പെടുത്തി.അഞ്ചു വയസ്സിനു മുകളില്‍ പ്രായമായ കുട്ടികള്‍ക്ക് കുടുംബ വിസ നല്‍കില്ല എന്നതാണ് ഇതില്‍ ഒന്നാമത്തേത്.
നേരത്തെ കുടുംബ വിസ അനുവദിക്കുന്നതിനുള്ള കുട്ടികളുടെ പ്രായ പരിധി പതിനഞ്ച് വയസ്സ് ആയിരുന്നു. എന്നാല്‍ പ്രത്യേക കേസുകളില്‍ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതി പ്രകാരം ഈ നിബന്ധനയില്‍ ഇളവ് നല്‍കും.
ഭർത്താവിന്റെ സ്പോണ്സര്ഷിപ്പില്‍ കുടുംബവിസയിലെത്തുന്ന ഭാര്യക്കോ കുവൈത്തിലുള്ള ഭാര്യയുടെ സ്പോണ്സര്ഷിപ്പിലെത്തുന്ന ഭർത്താവിനോ 18 ആം നമ്ബർ തൊഴില്‍ വിസയിലേക്ക് മാറാൻ അനുമതിയുണ്ടായിരിക്കില്ലെന്നതാണ് മറ്റൊരു വ്യവസ്ഥ.
ആർട്ടിക്കിള്‍ 22 ആം നമ്ബർ കുടുംബവിസയിലെത്തുന്നവർക്ക് ആനിലയില്‍ തന്നെ തുടരാനാണ് നിലവിലെ നിയമ പ്രകാരം അനുവാദമുണ്ടായിരിക്കുക. കുടുംബ വിസ നിയമം പ്രാബല്യത്തിലാക്കുന്ന കാര്യത്തിലുണ്ടായ തടസ്സങ്ങളെ കുറിച്ച് ബന്ധപ്പെട്ടവർ നടത്തിയ ചർച്ചക്കൊടുവിലാണ് പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചത്.
കുവൈത്തില്‍ ജോലിയുള്ള ഭർത്താവിന്റെ ( അല്ലെങ്കില്‍ ഭാര്യയുടെ) ശമ്ബളം ചുരുങ്ങിയത് 800 ദീനാർ ഉണ്ടായിരിക്കുക, ഡിഗ്രി സർട്ടിഫിക്കറ്റില്‍ കാണിച്ച പ്രൊഫഷനും കുവൈത്തിലെ വർക്ക് പെര്മിറ്റില്‍ കൊടുത്ത പ്രൊഫഷനും ഒന്നായിരിക്കുക എന്നതാണ് കുടുംബ വിസ ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകള്‍.
എന്നാല്‍ ഈ നിബന്ധനകളില്‍നിന്ന് യുണിവേഴ്സിറ്റി ബിരുദ മാനദണ്ഡം നോക്കാതെ ശമ്ബള മാനദന്ധം മാത്രം പരിഗണിച്ച് 14 വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട് .