യു.കെ: യുകെയില്‍ കോവിഡ് അനുബന്ധ മരണങ്ങളില്‍ റെക്കോഡ് കുതിപ്പുണ്ടാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: കോവിഡ് മഹാമാരിയുടെ ഭീതി കുറഞ്ഞെങ്കിലും യുകെയില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. ഓരോ ആഴ്ചയിലും നൂറുകണക്കിന് ആളുകളാണ് അധികമായി മരണപ്പെടുന്നത്. എന്നാല്‍ ഇതിന് കാരണമാകുന്നത് കോവിഡ് വൈറസല്ല, മറിച്ചു മഹാമാരി കാലത്ത് മറ്റ് രോഗങ്ങളെ പരിഗണിക്കാത്തത് മൂലമുള്ള പ്രത്യാഘാതമാണ് വരുംകാലത്തെ മരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി വ്യക്തമാക്കി. ഓരോ ആഴ്ചയിലും നൂറുകണക്കിന് ബ്രിട്ടീഷുകാരാണ് അധികമായി മരണപ്പെടുന്നത്. കൊവിഡ് കാലത്ത് കാന്‍സര്‍ ചികിത്സകളില്‍ വന്ന വീഴ്ചയാണ് ഇതിലേക്ക് പ്രധാനമായും വഴിവച്ചത് എന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഹൃദ്രോഗവും, കാന്‍സര്‍ കേസുകളും മൂലമുള്ള കുതിച്ചുയരുന്ന മരണനിരക്കാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. എന്‍എച്ച്എസിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ആയിരക്കണക്കിന് പതിവ് ചികിത്സകളും, അപ്പോയിന്റ്മെന്റുകളും തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇത് ഭാവിയില്‍ അധിക മരണങ്ങളിലേക്ക് നയിക്കുമെന്നും കണക്കാക്കുന്നു.മഹാമാരി സംബന്ധിച്ച് പ്രസിദ്ധീകരിച്ച ടെക്നിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാനമായ വൈറല്‍ ഭീഷണികള്‍ ഭാവിയില്‍ രൂപപ്പെടുമ്പോള്‍ ഏത് വിധത്തില്‍ നേരിടണമെന്ന കാര്യത്തില്‍ ആരോഗ്യ മേധാവികള്‍ക്കുള്ള ഉപദേശമാണിത്.

ക്രിസ് വിറ്റിക്ക് പുറമെ മഹാമാരി കാലത്ത് പ്രധാനമന്ത്രിക്കൊപ്പം ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗുകളില്‍ പങ്കെടുത്ത ശാസ്ത്ര ഉപദേശകന്‍ പാട്രിക് വാലന്‍സുമാണ് റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കുന്നത്. വാക്സിനുകള്‍ അതിവേഗത്തില്‍ വികസിപ്പിച്ച് ലഭ്യമാക്കാന്‍ കഴിഞ്ഞത് ഭാവിയിലെ രാഷ്ട്രീയക്കാര്‍ക്ക് തെറ്റായ സുരക്ഷാ ഫീല്‍ നല്‍കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Next Post

ഒമാന്‍: കുറ്റിപ്പുറം സ്വദേശിയായ യുവാവ് ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചു

Sat Dec 3 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനില്‍ കുറ്റിപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൂരട സ്വദേശി ഫാദില്‍ മുഹമ്മദ്‌ ഹനീഫ (39)യാണ് ഹൃദയാഘാതം മൂലം മരിച്ചത്‌. ദുബൈയില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശനത്തിന് മസ്കത്തിലെത്തിയതായിരുന്നു. താമസ സ്ഥലത്തു നിന്നും നടക്കാനായി ഇറങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബൗഷര്‍ റോയല്‍ ഹോസ്പിറ്റില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ. ഭാര്യ: ഡോ. ഷഹ്ന. […]

You May Like

Breaking News

error: Content is protected !!