ഒമാന്‍: പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഒമാനില്‍ വിസ നിയമങ്ങളില്‍ മാറ്റം

മസ്കത്: എല്ലാത്തരം ടൂറിസ്റ്റ്, വിസിറ്റ് വിസകളും തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഒമാൻ ഭരണകൂടം അറിയിച്ചു.

ഇനി മുതല്‍ വിസിറ്റിംഗ് വിസയിലോ, ടൂറിസ്റ്റ് വിസയിലോ, ബിസിനസ് വിസയിലോ ഒമാനിലുള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്കോ, ഫാമിലി വിസയിലേക്കോ മാറാൻ കഴിയില്ല.

നേരത്തെ വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാമായിരുന്നു. പുതിയ മാറ്റത്തോടെ വിസ മാറാൻ ആഗ്രഹിക്കുന്നവര്‍ ഒമാനില്‍ നിന്നും എക്സിറ്റ് ആയാല്‍ മാത്രമേ പുതിയ വിസയിലേക്ക് മാറാൻ കഴിയുകയുള്ളൂ.

കൂടാതെ, ഒക്ടോബര്‍ 31 മുതല്‍ ബംഗ്ലാദേശി പൗരന്മാര്‍ക്ക് ഏതെങ്കിലും വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. എന്നിരുന്നാലും ഇതിന്റെ കാരണം അധികൃതര്‍ സൂചിപ്പിച്ചിട്ടില്ല. നിലവില്‍ വിസയിലുള്ള ബംഗ്ലാദേശുകാര്‍ക്ക് വിസ പുതുക്കുന്നതിനോ, വേറെ വിസയിലേക്ക് മാറുന്നതിനോ തടസമില്ല. ഒമാനിലെ പ്രവാസി തൊഴിലാളികളുടെ പട്ടികയില്‍ ബംഗ്ലാദേശി പൗരന്മാരാണ് ഒന്നാമത്, 703,840 ബംഗ്ലാദേശികള്‍ ഓമനിലുണ്ടെന്നാണ് കണക്ക്. തൊട്ട് പിന്നില്‍ ഇന്ത്യക്കാരാണ് (530,242).

Next Post

കുവൈത്ത്: വിലവര്‍ധന സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

Tue Oct 31 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അവശ്യവസ്തുക്കളുടെ അന്യായമായ വിലവര്‍ധനക്കെതിരെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വില്‍പന കേന്ദ്രങ്ങള്‍ക്കും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌. കൃത്രിമ വിലവര്‍ധന സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വിലക്കയറ്റം തടയാൻ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കി. അവശ്യവസ്തുക്കള്‍ക്ക് അന്യായമായി വില വര്‍ധിക്കുന്നത് തടയുകയാണ് ലക്ഷ്യം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കും. വിവിധ ഉല്‍പന്നങ്ങളുടെ വിലകള്‍ […]

You May Like

Breaking News

error: Content is protected !!