കുവൈത്ത്: സ്വദേശിവത്കരണം – സര്‍ക്കാര്‍ മേഖലയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളില്‍ 16.1 ശതമാനം പേരും ഇന്ത്യക്കാർ

സ്വദേശിവത്കരണം മൂലം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ജോലി നഷ്ടപ്പെട്ട വിദേശികളില്‍ 16.1 ശതമാനം പേരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. 1,98,666 പേരാണ് ജോലി നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത്.

ഈജിപ്തുകാരാണ് രാജ്യം വിട്ടവരില്‍ രണ്ടാമത്.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2021ലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ കുവൈത്ത് വിട്ടത്. ഇതോടെ നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ 76.6 ശതമാനമായിരുന്ന സ്വദേശികളുടെ പങ്കാളിത്തം 78.3 ശതമാനമായി വര്‍ധിച്ചു. സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം വിദേശികളായ നിരവധി തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിന് കാരണമായിട്ടുണ്ട്. കുവൈത്തിലെ തൊഴില്‍ വിപണിയിലെ വിദേശികളുടെ സാന്നിധ്യം 78.9 ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Next Post

കുവൈത്ത്: അവധിക്കാലം - കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തയ്യാറെടുപ്പുകൾ

Mon Feb 21 , 2022
Share on Facebook Tweet it Pin it Email അവധിക്കാല തിരക്ക് മുന്നില്‍ കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തയ്യാറെടുപ്പുകളുമായി കുവൈത്ത് വ്യോമയാന വകുപ്പ്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി ഒട്ടനവധി ക്രമീകരണങ്ങളാണ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. ചെക്കിങ്ങ് കൗണ്ടറുകളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചതായി ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.എയര്‍പ്പോര്‍ട്ട് അധികൃതരുടെ കണക്കനുസരിച്ച്‌ വരും മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സിവില്‍ വ്യോമയാന വകുപ്പ്, ആഭ്യന്തര […]

You May Like

Breaking News

error: Content is protected !!