ഒമാന്‍: വിശുദ്ധിയുടെ പൂര്‍ണതയില്‍ ഒമാനിലെ ചെറിയ പെരുന്നാളാഘോഷം

മസ്കത്ത്: വ്രതനുഷ്ഠാനത്തിലൂടെ കൈവരിച്ച വിശുദ്ധിയുടെ പൂര്‍ണതയില്‍ ഒമാനിലെ വിശ്വാസി സമൂഹം കേരളത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.ഒമാന്‍റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഇതര ജി.സി.സി രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍.

മസ്കത്ത്, സീബ്, സലാല, ഖദറ തുടങ്ങി ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്കാരവും നടന്നു. പെരുന്നാള്‍ നമസ്കാരത്തില്‍ സ്ത്രീകളടക്കം ആയിരകണക്കിനാളുകള്‍ ആണ് പങ്കെടുത്ത്. അസൈബയില്‍ നടന്ന ഈദ്ഗാഹിന് ടി. മുഹമ്മദ് വേളം, മബേല മാള്‍ ഓഫ് മസ്കറ്റിനു സമീപം നടന്ന ഈദ്ഗാഹിന് ഡോ. നഹാസ് മാളയും നേതൃത്വം നല്‍കി. മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖോര്‍ മസ്ജിദിലാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.

സുല്‍ത്താന്‍റെ സായുധ സേനയുടെ കമാന്‍ഡര്‍മാര്‍, റോയല്‍ ഒമാന്‍ പൊലീസ്, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍മാര്‍, ഒമാനിലെ ഇസ്‌ലാമിക രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇവിടെ പ്രാര്‍ഥനയില്‍ പങ്കാളികളായി. പെരുന്നാള്‍ നമസ്കാരത്തിന് ശേഷം ആശംസകള്‍ കൈമാറിയും സ്നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചുമായിരുന്നു വിശ്വാസികള്‍ ഈദ്ഗാഹുകളില്‍ നിന്ന് പിരിഞ്ഞത്.

Next Post

കുവൈത്ത്: കുവൈത്തില്‍ അരങ്ങ് തകര്‍ത്ത് 'മാക്ബത്ത്

Sat Apr 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: നവ്യാനുഭവവും നയനമനോഹരമായിരുന്നു തനിമ കുവൈറ്റ് അണിയിച്ചൊരുക്കിയ ‘മാക്ബത്ത്’ എന്ന നാടകം. പ്രേക്ഷകരുടെ മനം കവര്‍ന്ന് രണ്ടര മണിക്കൂര്‍.വില്യം ഷേക്‌സ്പിയറിന്റെ നാടകം,മൊഴിമാറ്റി മലയാളത്തിലേക്ക് പകര്‍ത്തിയപ്പോള്‍ അതിലെ ഇതിവൃത്തം ചോര്‍ന്നുപോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞു വെന്നത് എടുത്തുപറയേണ്ടതാണ്. ശക്തമായ ഡയലോഗുകള്‍, കൂടാതെ അതി മനോഹര പശ്ചാത്തല പ്രവര്‍ത്തനം നാടകത്തെ മികവുറ്റതാക്കി.വിശ്വ വിഖ്യാതനായ വില്യം ഷേക്‌സ്പിയറിന്റെ ദുരന്ത നാടകമായ ‘മാക്ബത്ത്’ത്തില്‍,ഒരു രാജാവിന്റെ […]

You May Like

Breaking News

error: Content is protected !!