മസ്കത്ത്: മവേല സെൻട്രല്‍ മാർക്കറ്റില്‍ കത്തിക്കുത്തേറ്റ് പ്രവാസി യുവാവിന് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.
ഏഷ്യൻ രാജ്യങ്ങളില്‍നിന്നുള്ള ആളിനുതന്നെയാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കു ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂർത്തീകരിച്ചു വരുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.