മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയ്‌ക്കും ഉത്തമം താറാവ് മുട്ടയുടെ ഗുണങ്ങള്‍ ചെറുതൊന്നുമല്ല

പ്രോട്ടീന്‍ സമ്ബുഷ്ടമായ താറാവുമുട്ടയില്‍ നിന്ന് ദിവസം ആവശ്യമായതിന്റെ 18 ശതമാനം പ്രോട്ടീന്‍ സ്വന്തമാക്കാം. ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ എയുടെ 9.4 ശതമാനവും ഒരു താറാവു മുട്ട നല്കും. അസ്ഥികളുടെ ആരോഗ്യം ഉറപ്പാക്കാന്‍ മികച്ച ഭക്ഷണമാണിത്.

കണ്ണിന്റെ ആരോഗ്യം ഉറപ്പാക്കി കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായകമായതിനാല്‍ കുട്ടികള്‍ക്ക് ദിവസവും ഓരോ താറാവ് മുട്ട നല്കാം . ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. വയറിന് അസുഖമുള്ളപ്പോള്‍ താറാവ് മുട്ടയില്‍ കറിവേപ്പില ചേര്‍ത്ത് പാകപ്പെടുത്തി കഴിക്കാം. രോഗം ശമിക്കും. പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയ്‌ക്കും ഉത്തമം.

Next Post

ഒമാന്‍: ആളുകളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ പ്രചരണം തെറ്റെന്ന് ഒമാന്‍ പൊലീസ്

Sun Dec 4 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനില്‍ ആളുകളെ തട്ടിക്കൊണ്ടു പോകുന്ന ചില സംഘങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ഒരു സംഭവവും രാജ്യത്തെ ഒരു ഗവര്‍ണറേറ്റിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ആളുകളെ പ്രലോഭിപ്പിച്ച്‌ ഒപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് അവരെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ചില സംഘങ്ങളുണ്ടെന്ന തരത്തിലാണ് […]

You May Like

Breaking News

error: Content is protected !!