ഒമാൻ: ഷാര്‍ജയില്‍ നിന്ന് മസ്കറ്റിലേക്ക് ബസ് സര്‍വീസ് – യാത്ര എളുപ്പമാകുന്നു

ഷാര്‍ജയില്‍ നിന്ന് മസ്കറ്റിലേക്ക് ഇനി കുറഞ്ഞ നിരക്കില്‍ യാത്ര ചെയാം. ഒമാനിലെ തലസ്ഥാന നഗരമായ മസ്‌കറ്റില്‍ നിന്നും യുഎഇയിലെ ഷാർജയും തമ്മില്‍ പുതിയ ബസ് സർവീസ് ആരംഭികുന്നു.

ഫെബ്രുവരി 27 മുതല്‍ ഒമാനിലെ മസ്‌കറ്റും യുഎഇയിലെ ഷാർജയും തമ്മില്‍ പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. ഇതോടെ രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവും ആകും. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച്‌ ആണ് ഒമാൻ നാഷണല്‍ ട്രാൻസ്പോർട്ട് കമ്ബനിയായ മുവാസലാത്ത് ഈ സർവീസ് ആരംഭിക്കുന്നത്. ദിവസവും നാല് സര്‍വീസുകള്‍ വീതം നടത്താനാണ് ധാരണയെന്നും ഷിനാസ് വഴിയാകും ബസ്സുകള്‍ കടന്നുപോവുകയെന്നും മുവാസലാത്ത് വെളിപ്പെടുത്തതി.

മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനില്‍ നിന്ന് ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാര്‍ജയിലെത്തും. രണ്ടാമത്തെ സര്‍വീസ് വൈകീട്ട് 4ന് പുറപ്പെട്ട് പുലര്‍ച്ചെ 1.10ന് ആണ് ഷാര്‍ജയിലെത്തുന്നത്.

ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലെക്ക് ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചക്ക് 2.30ന് മസ്‌കറ്റിലെത്തും. രണ്ടാമത്തെ ബസ് ഷാര്‍ജയില്‍ നിന്ന് വൈകീട്ട് 4ന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കറ്റിലെത്തും.

യാത്രക്കാർക്ക് 30 കിലോ വരെ ലഗേജ് (ചെക്ക്‌ഇൻ ബാഗേജായി 23 കിലോയും ഹാന്‍ഡ് ബാഗേജായി 7 കിലോയും) ബസ്സില്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. 10 ഒമാന്‍ റിയാല്‍ (95.40 ദിര്‍ഹം), 29 ഒമാന്‍ റിയാല്‍ (276.66 ദിര്‍ഹം) മുതലാണ് നിരക്ക്.

വിനോദസഞ്ചാരികള്‍ക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരുന്നവർക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ സർവീസ് വളരെയധികം സൗകര്യപ്രദമാകും.

Next Post

ഒമാൻ: ഇന്ത്യയും ഒമാനും ആര്‍ക്കൈവ്‌സ് മേഖലയില്‍ സഹകരിക്കാൻ കൈകോര്‍ക്കുന്നു

Mon Feb 26 , 2024
Share on Facebook Tweet it Pin it Email ചരിത്രപരമായ ബന്ധം പുതിയ സഹകരണത്തിലേക്ക് നയിക്കുകയാണ്. ഇന്ത്യയും ഒമാനും ആർക്കൈവ്‌സ് മേഖലയില്‍ സഹകരിക്കാൻ കൈകോർക്കുന്നു. നാഷണല്‍ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ ഡയറക്ടർ ജനറല്‍ അരുണ്‍ സിംഗാള്‍ നയിക്കുന്ന ഉദ്യോഗസ്ഥരുടെ സംഘം ഒമാൻ സന്ദർശനം നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകള്‍ ചർച്ച ചെയ്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച്‌ ഒമാൻ നാഷണല്‍ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് […]

You May Like

Breaking News

error: Content is protected !!