കുവൈത്ത്: റെസിഡന്‍സി വരുമാനത്തില്‍ വന്‍ വര്‍ധന

കുവൈത്ത് സിറ്റി: രാജ്യത്ത് താമസരേഖയുമായി ബന്ധപ്പെട്ട (റെസിഡൻസി) വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍പ്രകാരം താമസരേഖയുമായി ബന്ധപ്പെട്ട വരുമാനത്തില്‍ 74 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്.

ഒരു വര്‍ഷത്തിനിടയില്‍ 4.69 മില്യണ്‍ ദീനാറാണ് അധിക വരുമാനമായി സര്‍ക്കാറി ലഭിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ അൻബ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ഗതാഗതനിയമലംഘനങ്ങളില്‍നിന്നുള്ള വരുമാനവും 25 ശതമാനം കൂടിയിട്ടുണ്ട്. നേരത്തേ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വാഹനങ്ങള്‍ക്ക് എട്ടു ദശലക്ഷം ദീനാര്‍ പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.

രണ്ടു മാസം മുമ്ബാണ് ഗള്‍ഫ്‌ രാജ്യങ്ങളിലെ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങിയത്. ഇതോടെ മറ്റു രാജ്യങ്ങളില്‍നിന്ന് കുവൈത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയാല്‍ പിഴ അടച്ചതിനുശേഷം മാത്രമേ തിരികെ പോകാന്‍ സാധിക്കുകയുള്ളൂ.

Next Post

യു.കെ: കൊല്ലം സ്വദേശി പ്ലൈമൗത്തില്‍ മരണമടഞ്ഞു

Fri Aug 18 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പ്ലൈമൗത്തില്‍ താമസിെക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കൊല്ലം സ്വദേശി റെജി ജി ചേക്കാലയി(57)ല്‍ ആണ് ഇന്നലെ രാത്രി 9 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. മൂത്ത മകളുടെ വിവാഹം ഒക്ടോബറില്‍ നടത്താനായി ഉറപ്പിച്ചിരിക്കെയാണ് റെജിമോനെ തേടി മരണമെത്തിയത് കുടുംബത്തെ കടുത്ത വേദനയിലാഴ്ത്തി. ജൂലിയാണ് ഭാര്യ. […]

You May Like

Breaking News

error: Content is protected !!