കുവൈത്ത്: മരുന്നിനും ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും വില നിയന്ത്രണം

കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നിനും ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും വില നിയന്ത്രണം വരുന്നു. ഔഷധ വിലനിർണയ സമിതി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ക്ക് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ അവാദി കഴിഞ്ഞ ദിവസം അനുമതി നല്‍കി. ഇതോടെ 228 മരുന്നുകളുടെ വിലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 10 ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. വില നിയന്ത്രണം നടപ്പാകുന്നതോടെ രാജ്യത്ത് മരുന്നുകള്‍ക്ക് പല വില ഈടാക്കാനാവില്ല. രാജ്യത്ത് മരുന്നുകളുടെയും സപ്ലിമെൻറുകളുടെയും വില കുറക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. അതിനിടെ സ്വകാര്യ മേഖലയിലെ ഫാർമസികളില്‍ സൈക്കോട്രോപിക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള നിയന്ത്രണം കർശനമാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി ഇലക്‌ട്രോണിക് സിസ്റ്റം സജീവമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Next Post

കുവൈത്ത്: മിസ്കാൻ ദ്വീപിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ മാറ്റി

Sun May 5 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ദ്വീപുകളില്‍ ഒന്നായ മിസ്കാൻ ദ്വീപിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ മാറ്റി. ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹിന്‍റെ നിർദേശ പ്രകാരമാണ് നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയത്. കോസ്റ്റ് ഗാർഡിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. അറേബ്യൻ ഗള്‍ഫിലെ ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപാണ് മിസ്കാൻ ദ്വീപ്‌. […]

You May Like

Breaking News

error: Content is protected !!