ഒമാന്‍: കൂടുതല്‍ മേഖലകളില്‍ സഹകരണം ഒമാന്‍ -കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷന്‍ മസ്കത്തില്‍ നടന്നു

മസ്കത്ത് : വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ട് ഒമാന്‍-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്ബതാമത് സെഷന്‍ മസ്കത്തില്‍ നടന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിര്‍ അല്‍ സബാഹ് എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദര്‍ പറഞ്ഞു. നയതന്ത്ര, സാമ്ബത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര മേഖലകളില്‍ ആ ബന്ധം വികസിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ താല്‍പര്യങ്ങള്‍ അദ്ദേഹം അടിവരയിട്ട് പറഞ്ഞു. സാമ്ബത്തിക, സാംസ്കാരിക, ശാസ്ത്ര, കല, വിദ്യാഭ്യാസ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് സലീം പറഞ്ഞു.

പരസ്പര താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഒമാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ നിരവധി കരാറുകള്‍ ഒപ്പിടുമെന്ന് ഷെയ്ഖ് സലിം മാധ്യമങ്ങളോട് പറഞ്ഞു. ലാഭകരമായ നിക്ഷേപ അവസരങ്ങളുള്ളതിനാല്‍ കുവൈത്തിലെയും സ്വകാര്യ മേഖലയിലെയും നിക്ഷേപകര്‍ ഒമാനില്‍ നിക്ഷേപം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ സഹകരണവും ഏകോപനവും വര്‍ധിപ്പിക്കുന്നതിനായി 2003 ലാണ് ഒമാനി-കുവൈത്ത് സംയുക്ത കമ്മിറ്റി രൂപീകരിച്ചത്.

ഒമാന്റെ ഭാഗത്തുനിന്ന് മന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹാഷില്‍ അല്‍ മുസെല്‍ഹി, ജി.സി.സി വകുപ്പ് മേധാവി ഷെയ്ഖ് അഹമ്മദ് ഹാഷില്‍ അല്‍ മസ്കാരി, അറബ് സഹകരണ വകുപ്പ് മേധാവി അംബാസഡര്‍ യൂസഫ് സഈദ് അല്‍ അമ്രി, കുവൈത്തിലെ ഒമാന്‍ അംബാസഡര്‍ ഡോ. സലേഹ് അമീര്‍ അല്‍ ഖറൂസി, കുവൈത്തിന്‍റെ പക്ഷത്തുനിന്ന് ജി.സി.സി കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സലിം ഗസ്സബ് അല്‍ സമാനാന്‍, മന്ത്രിയുടെ ഓഫിസ് കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രി നവാഫ് അബ്ദുല്‍ ലത്തീഫ് അല്‍ അഹമ്മദ്, ഒമാനിലെ കുവൈത്ത് അംബാസഡര്‍ മുഹമ്മദ് നാസിര്‍ അല്‍ ഹജ്‌രി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: കുവൈത്തില്‍ നിന്ന് അവധിയ്ക്ക് നാട്ടില്‍ പോയ മലയാളി നേഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

Mon Mar 13 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സ്സായിരുന്നു മരണമടഞ്ഞ ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ ആവധിയക്കായി നാട്ടില്‍ കുടുബേസമ്മേതം പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം […]

You May Like

Breaking News

error: Content is protected !!