കുവൈത്ത് സർവകലാശാല കലാലയങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിച്ചു. 36,000 വിദ്യാര്‍ഥികളാണ് ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം കലാലയങ്ങളില്‍ എത്തിയത്.

ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ഥികളെ വരവേറ്റത്.

വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികള്‍ എല്ലാ ആഴ്ചയും പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍വകലാശാല വക്താവ് ഡോ. മര്‍ദി ഉബൈദി അല്‍ അയ്യാഷ് പറഞ്ഞു. കുത്തിവെപ്പ് എടുക്കാത്ത സന്ദര്‍ശകര്‍ 72 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഴ്‌സിങ് സ്റ്റാഫുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

Next Post

കുവൈത്ത്: വ്യാജ ക്ലിനിക്കില്‍ റെയ്ഡ് - മൂന്ന് പ്രവാസികള്‍ അറസ്റ്റിൽ

Wed Oct 27 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വ്യാജ ക്ലിനിക്ക് വഴി മരുന്നുകള്‍ വിതരണം നടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍ .കുവൈത്തിലെ ഇഷ്ബിലിയയിലായിരുന്നു സംഭവം. താമസ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ പുരോഗമിക്കുന്ന പരിശോധനകളുമായി ഭാഗമായാണ് വ്യാജ ക്ലിനിക്ക് കണ്ടെത്തിയത്. നഴ്സിങ് സേവനങ്ങളും മറ്റും വാഗ്ദാനം ചെയ്‍തുകൊണ്ടുള്ള പരസ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ സംഘം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചില നോട്ടീസുകളും ഇവര്‍ […]

You May Like

Breaking News

error: Content is protected !!