ഡൗണ്‍ലോഡ് ചെയ്തത് 420 മില്യണിലധികം ആളുകള്‍! ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക

ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ഉപഭോക്താക്കളുടെ ഡാറ്റകള്‍ ചോര്‍ത്തിയെടുക്കാൻ കഴിവുള്ള ആപ്പുകളെ കുറിച്ചാണ് ഇത്തവണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആപ്പ് ഉപയോഗിക്കുന്ന വേളയില്‍ തന്നെ, ഉപഭോക്താവിന്റെ ഡാറ്റ ചോര്‍ത്താൻ കഴിവുള്ള സ്പൈവെയറുകളാണ് ആപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം അപകടം നിറഞ്ഞ ആപ്പുകള്‍ 420 മില്യണിലധികം ആളുകളാണ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

ആൻഡ്രോയിഡ് പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകുന്ന ഗെയിംസിലും ആപ്ലിക്കേഷനിയും ഇത്തരത്തില്‍ സ്പൈവെയറുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരം ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്പൈവെയറുകള്‍ ഒരു തവണ ഫോണില്‍ എത്തിയാല്‍ ഉപഭോക്താക്കളുടെ മുഴുവൻ സ്വകാര്യവിവരങ്ങളും ചോര്‍ത്തിയെടുക്കും. ഇത്തരത്തില്‍ ചോര്‍ത്തിയെടുത്ത ഡാറ്റ ഉപയോഗിച്ച്‌ മിസ് യൂസ് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയ ആപ്പുകളുടെ ലിസ്റ്റില്‍ Noizz, Zapya, VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ട്. എത്രപേരുടെ ഫോണുകളില്‍ ഈ ആപ്പുകള്‍ ഇപ്പോഴും ഉണ്ട് എന്നതില്‍ വ്യക്തമായ കണക്കുകള്‍ ഇല്ല. നിലവില്‍, ഈ ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഉടൻ തന്നെ അണ്‍ഇൻസ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഇതിനോടകം തന്നെ നിരവധി ആപ്പുകളെ നിരോധിച്ചിട്ടുണ്ട്.

Next Post

യു.കെ: മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് സന്തോഷവാര്‍ത്ത, ബ്രിട്ടനിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം വര്‍ധിപ്പിക്കണമെന്ന് യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍

Sun Jun 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനും ഇന്ത്യക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്ന ഇമിഗ്രേഷന്‍ പോളിസികള്‍ സ്വീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ( യുകെ ഐബിസി) രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇക്കാര്യത്തിന് പ്രാധാന്യമേകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു. കുടിയേറ്റം വര്‍ധിപ്പിച്ച് അതിന്റെ ഗുണഫലങ്ങളിലൂടെ ഇരു രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെന്നാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ […]

You May Like

Breaking News

error: Content is protected !!