കുവൈത്ത്: വിസക്കച്ചവടം നടത്തിയാല്‍ മൂന്ന് വര്‍ഷം തടവ് വിസ നിയമങ്ങളില്‍ ഭേദഗതിക്കൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികളുടെ വിസ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ,ഭേദഗതി ചെയ്യുവാന്‍ ഒരുങ്ങി കുവൈത്ത്. ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ ദേശീയ അസംബ്ലിയും ആഭ്യന്തര-പ്രതിരോധ സമിതിയും പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലുള്ള നിയമ പ്രകാരം വിസ കച്ചവടം നടത്തിയാല്‍ പരമാവധി മൂന്ന് വര്‍ഷം തടവു ശിക്ഷയും 5,000 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ലഭിക്കും.

പ്രവാസികള്‍ക്ക് പരമാവധി അഞ്ച് വര്‍ഷത്തേക്കായിരിക്കും റെസിഡൻസി ലഭിക്കുക.റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് പത്തുവര്‍ഷത്തേക്കും, വിദേശ നിക്ഷേപകര്‍ക്ക് പരമാവധി 15 വര്‍ഷത്തെ റെസിഡൻസിയുമാണ് ലഭിക്കുക. ഇത് സംബന്ധമായ അന്തിമമായ നിര്‍ദ്ദേശം മന്ത്രിമാരുടെ കൗണ്‍സില്‍ നിശ്ചയിക്കും.

പൊതുമേഖലാ സ്ഥാപനങ്ങലില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സ്ഥാപനത്തിന്‍റെ അംഗീകാരമില്ലാതെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്യാൻ അനുവദിക്കില്ല. പുതിയ ശുപാര്‍ശ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് റസിഡൻസി കൈമാറ്റം അനുവദിക്കില്ല. വീട് ജോലിക്കാര്‍ക്ക് നാല് മാസം വരെ തുടര്‍ച്ചയായി രാജ്യത്തിന് പുറത്ത് താമസിക്കാം.

രാജ്യത്തെ നിയമം ലംഘിക്കുന്നവരെ സാധുവായ താമസാവകാശം ഉള്ളവരാണെങ്കില്‍പ്പോലും നാടുകടത്താൻ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് മുമ്ബായി ബില്ലിന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Post

യു.കെ: ഫീസ് അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് യുകെ വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടുന്ന സംഘം സജീവം

Tue Oct 3 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഫീസ് അടയ്ക്കാമെന്നു വാഗ്ദാനം ചെയ്തു യുകെയിലുള്ള വിദ്യാര്‍ഥികളുടെ പണം തട്ടിയ സംഭവങ്ങളില്‍ ഏറെയും തട്ടിപ്പു സംഘം സര്‍വകലാശാലകളില്‍ പണം അടച്ചത് മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്. പണം അടച്ച് രശീത് സംഘടിപ്പിച്ച ശേഷം റിപ്പോര്‍ട്ട് അടിച്ച് പണം തിരിച്ചു പിടിക്കുന്നതാണ് സംഘത്തിന്റെ രീതി. ജപ്പാനിലും കൊറിയയിലും മറ്റുമുള്ള ആളുകളുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നാണ് പണം അടച്ചതായി […]

You May Like

Breaking News

error: Content is protected !!