കുവൈത്തില്‍ കാറിനുള്ളിലിരുന്ന മദ്യപിച്ചതിന് പിടിയിലായ രണ്ട് പ്രവാസികളെ നാടുകടത്തും. 35 വയസുകാരനായ യുവാവും 41 വയസുകാരിയുമാണ് പിടിയിലായത്. നടപടികള്‍ പൂര്‍ത്തീകരിക്കാനായി ഇവരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി.
പിടിയിലായ യുവാവ് സിറിയന്‍ പൗരനും യുവതി ഫിലിപ്പൈന്‍കാരിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ദോഹ ഷാലെയ്‍സില്‍ വെച്ച് പൊലീസ് പട്രോള്‍ സംഘമാണ് ഇവരെ പിടികൂടിയത്. ബീച്ചിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികളും കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.