കുവൈത്ത്: മുജാഹിദ് സംസ്ഥാന സമ്മേളന ഒരുക്കം ശാഖ സമ്ബൂര്‍ണ്ണ സംഗമങ്ങള്‍ തുടങ്ങി

കുവൈത്ത് സിറ്റി : വിശ്വ മാനവികതക്ക് വേദ വെളിച്ചം പ്രമേയത്തില്‍ 2024 ജനുവരി അവസാനത്തില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സമ്മേളനത്തിൻറെ കുവൈത്ത് പ്രചരണ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ശാഖകളുടെ സമ്ബൂണ്ണ സംഗമള്‍ക്ക് തുടക്കം കുറിച്ചു.

ഹവല്ലി ശാഖ സംഗമം ഐ.ഐ.സി കേന്ദ്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാൻ മാങ്കാവ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ട്രഷറര്‍ അനസ് മുഹമ്മദ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

ഹവല്ലി ശാഖ പ്രസിഡൻറ് മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൻറ ഭാഗമായി ശാഖയില്‍ നടപ്പിലാക്കുന്ന അല്‍ ജാരിയ, ഗൃഹ – ഹൈപ്പര്‍ സന്ദര്‍ശനം, ദഅവാ ട്രെയ്നിംഗ്, ഖുര്‍ആൻ സംഗമം തുങ്ങിയ പരിപാടികള്‍ക്കുള്ള സബ് കമ്മിറ്റി അബ്ദുറഹീം കരിപ്പൂര്‍, അബൂബക്കര്‍ മുഖദാര്‍,അസറുദ്ദീൻ പുത്തൂര്‍മഠം, അബ്ദുല്‍ ഗഫൂര്‍ പെരുമ്ബിലാവ്, ഷഹാസ് മൊയ്തുണ്ണി എണ്ണിവരെ തെരെഞ്ഞെടുത്തു. ജമാല്‍ വടക്കാഞ്ചേരി സ്വാഗതം പറഞ്ഞു. സമാപന പ്രസംഗം ഹാഫിള് മുബഷിര്‍ സലഫി നിര്‍വ്വഹിച്ചു.

Next Post

യു.കെ: തിരുവനന്തപുരത്തു നിന്നു ലണ്ടനിലേക്ക് നേരിട്ടു വിമാന സര്‍വീസ് നടത്തുന്നത് ബ്രിട്ടിഷ് എയര്‍വെയ്‌സുമായി ചേര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

Mon Sep 25 , 2023
Share on Facebook Tweet it Pin it Email ലണ്ടനിലേക്ക് തിരുവനന്തപുരത്തു നിന്നു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്നു. ബ്രിട്ടീഷ് എയര്‍വേയ്സുമായി ചേര്‍ന്ന് ഇന്‍ഡിഗോയാണ് സര്‍വീസ് നടത്തുന്നത്. എല്ലാ ദിവസവും ഒരു സര്‍വീസ് ഉണ്ടായിരിക്കും. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി കൊച്ചി […]

You May Like

Breaking News

error: Content is protected !!