ഒമാനില്‍ നിയമനം: നഴ്സുമാര്‍, കാര്‍ഡിയാക് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ അവസരങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുളള നഴ്സുമാര്‍, കാര്‍ഡിയാക്ക് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ അടിസ്ഥാന ശമ്ബളം നഴ്സുമാര്‍ക്ക് 350 ഒമാന്‍ റിയാലും കാര്‍ഡിയാക്ക് ടെക്നീഷ്യനും ഫാര്‍മസിസ്റ്റിനും 500 ഒമാന്‍ റിയാല്‍ വീതവും ആയിരിക്കും. പ്രായപരിധി 35 വയസ്സ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലേക്ക് ഒക്ടോബര്‍ മൂന്നിനകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in, 0471-2329440/41/42.

അതേസമയം, ഒഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്ബളം 100-150 ബഹറില്‍ ദിനാറായിരിക്കും. പ്രായപരിധി 30-35 വയസ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ഒക്ടോബര്‍ 10നകം അയക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 0471-2329440/41/42.

Next Post

മൂന്ന് വര്‍ഷമായി ബ്രിട്ടനില്‍ പറന്നത് 40,000 ഗോസ്റ്റ് ഫ്‌ളൈറ്റുകള്‍, കാരണം വെളിപ്പെടുത്താതെ വിമാനക്കമ്പകള്‍

Sat Oct 1 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍ : ഗോസ്റ്റ് ഫ്‌ളൈറ്റുകള്‍ അഥവാ ശൂന്യമായ യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങളുടെ എണ്ണം ബ്രിട്ടനില്‍ ഗണ്യമായി ഉയരുന്നതായി റിപ്പോര്‍ട്ട്. 2019ലുള്ള കണക്കെടുത്താല്‍ ഒരു യാത്രക്കാരന്‍ പോലും ഇല്ലാത്ത അയ്യായിരം വാണിജ്യ വിമാനങ്ങള്‍ ബ്രിട്ടനിലേക്കോ, അവിടെ നിന്നും പുറത്തേയ്‌ക്കോ പറന്നിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൊത്തം സീറ്റിന്റെ പത്ത് ശതമാനത്തില്‍ കുറച്ച്‌ ആളുകളുമായി ഇക്കാലയളവില്‍ 35000 വാണിജ്യ വിമാനങ്ങളും സഞ്ചരിച്ചു. സിവില്‍ […]

You May Like

Breaking News

error: Content is protected !!