കുവൈത്ത്: ലീവിന് നാട്ടില്‍ പോയ പ്രവാസി അപകടത്തില്‍ മരണപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ലീവിന് നാട്ടില്‍ പോയ പ്രവാസി അപകടത്തില്‍ മരണപ്പെട്ടു. കാസർകോട് സ്വദേശി പുല്ലൂർ മാടിക്കല്‍ കുറുമ്ബാനത്തെ കൃഷ്ണദാസ് (45) ആണ് മരണപ്പെട്ടത്.

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം.

കുവൈത്തിലെ കെ.ഡി.ഡി കമ്ബനിയില്‍ ജോലിക്കാരനായ കൃഷ്ണദാസ് ഒരു മാസം മുമ്ബാണ് നാട്ടിലേക്ക് പോയത്. കുവൈത്തിലേക്ക് തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ ആവശ്യത്തിന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വഴിയാണ് അപകടം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണദാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന കുവൈത്തില്‍ ജോലി ചെയ്യുന്ന സഹോദരൻ കൃഷ്ണകുമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാമൻ പാർവതി എന്നിവരുടെ മകനാണ് കൃഷ്ണദാസ്. ഭാര്യ: ദിവ്യ. മക്കള്‍: ദൃശ്യ,ശ്രദ്ധ.

Next Post

യു.കെ: രാജ്യത്ത് വില്ലനായി വൂപ്പിംഗ് ചുമ, ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് മുന്നറിയിപ്പ്

Fri May 10 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: വൂപ്പിംഗ് ചുമ ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗര്‍ഭിണികള്‍ വാക്സിനേഷന്‍ നേടണമെന്ന് ആവശ്യം ശക്തമാകുന്നു. ഇതിനകം അഞ്ച് നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്.ലണ്ടനിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനം ഗര്‍ഭിണികള്‍ മാത്രമാണ് പെര്‍ടുസിസ് വാക്സിനേഷന്‍ എടുത്തിരിക്കുന്നത്. 16 മുതല്‍ 32 വരെ ആഴ്ചയിലാണ് വാക്സിനെടുക്കുന്നത്. തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും, ബര്‍മിംഗ്ഹാമിലും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മടി കാണുന്നുണ്ട്.കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും […]

You May Like

Breaking News

error: Content is protected !!