ഒമാന്‍: ഒമാനില്‍ വിദേശ നിക്ഷേപക കമ്ബനികളില്‍ സ്വദേശി നിയമനം നിർബന്ധമാക്കുന്നു

മസ്‌കത്ത്: ഒമാനില്‍ വിദേശ നിക്ഷേപക കമ്ബനികളില്‍ സ്വദേശി നിയമനം നിർബന്ധമാക്കുന്നു. പ്രവർത്തനം ആരംഭിച്ച്‌ ഒരു വർഷത്തിനുള്ളില്‍ വിദേശ നിക്ഷേപകർ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.

വിദേശ നിക്ഷേപക കമ്ബനികളില്‍ ഏപ്രില്‍ മുതല്‍ ഒമാനി ജീവനക്കാരെ നിയമിച്ചുതുടങ്ങണമെന്നാണ് നിർദേശം.

വിദേശ നിക്ഷേപകർ ഒമാനില്‍ വാണിജ്യ സ്ഥാപനം ആരംഭിച്ച്‌ ഒരു വർഷത്തിനുള്ളില്‍ ഒരു ഒമാനി പൗരനെ നിയമിക്കുകയും അവരെ സോഷ്യല്‍ ഇൻഷുറൻസിന്റെ ജനറല്‍ അതോറിറ്റിയില്‍ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ‘ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമി’ല്‍ ഈ വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ ഇക്കാര്യം മന്ത്രാലയം നടപ്പാക്കും. ഒരു വർഷത്തിനുശേഷവും തൊഴില്‍ നിർദേശങ്ങള്‍ കമ്ബനികള്‍ പാലിച്ചിട്ടില്ലെങ്കില്‍ വിദേശ നിക്ഷേപക കമ്ബനികള്‍ക്കുള്ള ഇടപാടുകള്‍ നിരോധിക്കും. നടപടക്രമങ്ങള്‍ പൂർത്തീകരിക്കാൻ കമ്ബനികള്‍ക്ക് 30 ദിവസത്തെ സമയം നല്‍കും. ഇതിനുശേഷവും പരിഹരിച്ചിട്ടില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്‌ട്രേഷൻ ഫീസ് കുറക്കാനും അവരെ ഒമാനി നിക്ഷേപകനായി കണക്കാക്കാനുമുള്ള തീരുമാനം മന്ത്രിമാരുടെ കൗണ്‍സില്‍ രാജ്യത്ത് നടപ്പാക്കിയിരുന്നു.

Next Post

ഒമാന്‍: അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയല്‍ ഒമാൻ പൊലീസ് കൈപ്പുസ്തകങ്ങള്‍ പുറത്തിറക്കി

Thu Mar 28 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയല്‍ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെവി, ലൈറ്റ് വാഹനങ്ങള്‍ക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങള്‍ പുറത്തിറക്കി. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം സുരക്ഷിതമായ ഡ്രൈവിങ് രീതികളെക്കുറിച്ചുള്ള നിർണായക അറിവ് പ്രചരിപ്പിക്കുന്നതിനുമുള്ള ആർ.ഒ.പിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണിത്. ട്രാഫിക് അപകടങ്ങളും അവയുടെ അനന്തരഫലങ്ങളും കുറക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് […]

You May Like

Breaking News

error: Content is protected !!