മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ മാതാവിനെ നാട്ടില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മ(72)യാണ് വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. അയല്‍വാസികളായ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സാറാമ്മയുടെ മക്കള്‍: സിജി, സിജോ, സീന, എല്‍ദോസ്.മരുമക്കള്‍: യോനാച്ചന്‍ കുന്നയ്ക്കാല്‍, സിബി (യുകെ), ജിജി (ഡല്‍ഹി), […]

കുവൈത്ത് സിറ്റി: വർഗീയത വിതച്ചു വോട്ട് തട്ടാനുള്ള തല്‍പര കക്ഷികളുടെ കുത്സിത നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. സംസ്ഥാനത്തു ഏറെ വിവാദമായ പൂഞ്ഞാർ വിഷയവും ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച പൊലീസ് റിപ്പോർട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളെയും കുറിച്ച്‌ കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടയുടെ പ്രവാസി ഘടകങ്ങള്‍ നാടിന്റെ വികാരത്തിനൊപ്പം നിലകൊള്ളുന്നത് ശ്രദ്ധേയമാണെന്നും കൂട്ടായ്മയുടെ സേവനപ്രവർത്തനങ്ങള്‍ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. […]

കുവൈത്ത്‌ സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ഫാ. കെ.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൈനാൻ ജോണ്‍ ആധ്യക്ഷത വഹിച്ചു. ഫൈസല്‍ മഞ്ചേരി റമദാൻ സന്ദേശം നല്‍കി. തോമസ് പള്ളിക്കല്‍, സകീർ പുത്തൻ പാലം, സാറാമ്മ ജോണ്‍സ്, അബ്ദുല്‍ കലാം മൗലവി, സാലി ജോർജ്, സുശീല, ജിജു എം.ലാല്‍, മധു വെട്ടിയാർ, ഡിനു കമല്‍, ബിനു, എ.ഐ. കുര്യൻ, സിബി പുരുഷോത്തമൻ, ജഗതംബരൻ, ജേക്കബ് എന്നിവർ […]

മസ്കത്ത്: ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ നിര്യാതനായി. കാഞ്ചിയാറിലെ കല്ലുകുന്നേല്‍ ഹൗസില്‍ റോയിച്ചൻ മാത്യു (47) ആണ് മരിച്ചത്. മസ്കത്ത് ഖുറിയാത്തില്‍ പവർ സേഫ്റ്റി കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മാത്യു എബ്രഹാം. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സൗമ്യ. മക്കള്‍: അലൻ റോയിച്ചൻ, അതുല്‍ റോയിച്ചൻ, അലീന റോയിച്ചൻ. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

യുകെയില്‍ മലയാളി നഴ്‌സുമാര്‍ക്ക് നല്ലകാലം കഴിഞ്ഞെന്നു പരക്കെ പ്രചാരണം. അതല്ല, ജോലി സാഹചര്യങ്ങളും വരുമാനവും ചെലവും നോക്കുമ്പോള്‍ ഇതിലും മെച്ചം യൂറോപ്പിലെ തന്നെ മറ്റു രാജ്യങ്ങളാണെന്നും ഇപ്പോള്‍ യുകെയില്‍ എത്തിയ നഴ്‌സുമാര്‍ അനുഭവം പങ്കുവയ്ക്കുന്നു. അതെന്തായാലും എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുന്ന നഴ്സുമാരുടെ എണ്ണം കൂടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്സുമാര്‍ എന്‍എഛ്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്സുമാരില്‍ പത്തില്‍ ആറു പേരും […]

കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യാനക്കല്‍ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസില്‍ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ (73) കുവൈത്തില്‍ നിര്യാതനായി. കുവൈത്തിലെ അശ്റഫ് ആൻഡ് കമ്ബനിയുടെ ഫൈനാൻസ് മാനേജരായിരുന്നു. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെംബറാണ്. ഭാര്യ: ബീയാത്തുല്‍ ഫാത്തുമ്മു. മക്കള്‍: ഡോ. നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ. ഫാബി മൊയ്തീൻ കോയ (കുവൈത്ത്),എം.കെ. നവാഫ് (അബൂദബി). മരുമക്കള്‍: ഡോ.ഷഹീർ മാലിക് (കുവൈത്ത്), […]

കുവൈത്ത് സിറ്റി: അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് ആം ആദ്മി പ്രവാസി കള്‍ചറല്‍ അസോസിയേഷൻ (ആപ്കാ) കുവൈത്ത്. അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ആപ്കാ സമ്മേളനം സംഘടിപ്പിച്ചു. കണ്‍വീനർ അനില്‍ ആനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുബാറക്ക് കാമ്ബ്രത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. എതിർക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ […]

മസ്കത്ത്: നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോഷണം, വ്യാജ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച്‌ വാഹനമോടിക്കല്‍, അനധികൃതമായി തോക്ക് കൈവശം വെക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരാളെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. നിയമ നടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

മസ്കത്ത്: ഇന്ത്യൻ സർക്കാർ സവാളക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം വീണ്ടും നീട്ടിയത് വില ഉയർന്നുതന്നെ നില്‍ക്കാൻ കാരണമാക്കും. ആഭ്യന്തര മാർക്കറ്റില്‍ ഉള്ളിയുടെ ലഭ്യത കുറവാണെന്ന കാരണം പറഞ്ഞ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡാണ് കയറ്റുമതി നിരോധം അനിശ്ചിതമായി നീട്ടിയത്. കഴിഞ്ഞ ഡിസംബർ അവസാനത്തിലാണ് മാർച്ച്‌ 31വരെ ഉള്ളിക്ക് കയറ്റുമതി നിരോധം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ഈ മാസം ആദ്യത്തില്‍ ബംഗ്ലാദേശ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കുറഞ്ഞ തോതില്‍ ഉള്ളി കയറ്റുമതി […]

ലണ്ടന്‍: ഋഷി സുനകിന് പകരം മറ്റൊരു നേതാവെന്ന ആലോചന നടക്കവേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് അഭിപ്രായം ഉയര്‍ന്നത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്തേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സര്‍വ്വേ ഫലം പുറത്തുവരുന്നത്. പെന്നി മോര്‍ഡന്റിന് മാത്രമാണ് ഋഷിയേക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ ജനപ്രീതിയുള്ളൂ എന്നും സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ ഋഷി സുനക് 29 പോയിന്റുകള്‍ നേടിയപ്പോള്‍ മോര്‍ഡന്റ് […]

Breaking News

error: Content is protected !!