മസ്കത്ത്: ഇന്ത്യൻ ഉള്ളി കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒമാനില്‍ ഉള്ളി വില ഉയർന്നു തന്നെ നില്‍ക്കുകയാണ്. നിലവില്‍ ഒരു കിലോ ഉള്ളിക്ക് 475 ബൈസ മുതല്‍ 490 ബൈസ വരെയാണ് ഒമാൻ വില. ചില വ്യാപാര സ്ഥാപനങ്ങള്‍ ഓഫറില്‍ കുറഞ്ഞ വിലക്ക് ഉള്ളി വില്‍ക്കാറുണ്ടെങ്കിലും അതൊന്നും ഇന്ത്യൻ ഉള്ളിയല്ല. പല കാരണങ്ങളാല്‍ കഴിഞ്ഞ ഡിസംബർ അവസാനം മുതല്‍ ഇന്ത്യൻ ഉള്ളിക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെയാണ് ഒമാനില്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാർഹിക വിസയില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് വിസ മാറാനുള്ള അനുമതി പ്രാബല്യത്തിലായതിന് ശേഷം ഇുവരെ അപേക്ഷ സമർപ്പിച്ചത് 30,000 പേരെന്ന് കണക്കുകള്‍. ഇതില്‍ തന്നെ 10,000 അപേക്ഷകളില്‍ നടപടിക്രമം പൂർത്തിയായി വിസാ മാറ്റം നടത്തിയതായും അധികൃതർ പറഞ്ഞു. ജൂലൈ 14 മുതല്‍ ഓഗസ്റ്റ് പകുതി വരെയുള്ള കണക്കാണിത്. ബാക്കിയുള്ള അപേക്ഷകരുടെ വിസമാറ്റ നടപടിക്രമങ്ങള്‍ പൂർത്തിയായി വരുന്നതായും അധികൃതർ പറഞ്ഞു. രാജ്യത്തിന് പുറത്ത് നിന്നും പുതിയ തൊഴിലാളികളെ […]

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റില്‍ നിന്നും അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള 720 വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി. സ്ത്രീകളുടെ ബാഗുകള്‍, തൊപ്പികള്‍, വാലറ്റുകള്‍, ഷൂകള്‍ എന്നിവയാണ് കുവൈത്ത് വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തത്. അല്‍ റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റില്‍ കണ്‍ട്രോള്‍ ടീം നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയതെന്ന് മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ ഫൈസല്‍ അല്‍ അൻസാരി പറഞ്ഞു. നിയമലംഘകർക്കെതിരെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി കൊമേഴ്സ്യല്‍ പ്രോസിക്യൂഷനിലേക്ക് റഫർ […]

മസ്കത്ത്: വയനാട് ദുരിതത്തില്‍ കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ട അഷ്‌റഫിനെ മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം നേതാക്കള്‍ സന്ദർശിച്ചു. ബർക്ക കെ.എം.സി.സി പ്രസിഡന്റായ അഷ്റഫ് നാട്ടില്‍നിന്ന് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വയനാട് ദുരന്തം തീർത്ത തീരാ നോവുകളും അവിടത്തെ നിലവിലെ സാഹചര്യവും അദ്ദേഹം നേതാക്കളുമായി പങ്കുവെച്ചു. കൊയിലാണ്ടി മണ്ഡലം മസ്കത്ത് കെ.എം.സി.സി ഭാരവാഹികളായ റസാക്ക് മുകച്ചേരി, ഉബൈദ് നന്തി, മുനീർ കോട്ടക്കല്‍, ഷാജഹാൻ മുശ്രിഫ് എന്നിവരുടെ സംഘമാണ് സന്ദർശനം നടത്തിയത്. […]

മസ്കത്ത്: ഇ-കൊമോഴ്സ് വെബ്സൈറ്റുകളില്‍ നിന്നും ആപ്ലിക്കേഷനുകളില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നവർ കൊറിയർ കമ്ബനിക്ക് വ്യക്തിഗത വിവരങ്ങള്‍ (സിവില്‍ നമ്ബർ) നല്‍കണമെന്ന് റോയല്‍ ഒമാൻ പൊലീസിന്‍റെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു. ഷിപ്പ്മെന്‍റ് ക്ലിയറൻസുകള്‍ വേഗത്തിലാക്കാനും ഡെലിവറിക്ക് കാലതാമസമുണ്ടാവാതിരിക്കാനുമാണ് ഇത്തരത്തില്‍ വ്യക്തികത വിശദാംശങ്ങള്‍ നല്‍കാൻ നിർദേശിക്കുന്നതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. രാജ്യത്തെ കസ്റ്റംസ് ക്ലിയറൻസുകള്‍ക്കും ഡെലിവറിക്കും ഇ-കോമേഴ്സ് കമ്ബനികള്‍ ഗുണഭോക്താക്കളോട് നിരന്തരമായി വ്യക്തിഗത വിവരങ്ങള്‍ ചോദിക്കുന്നതിനെ സംബന്ധിച്ച്‌ വിശദീകരണം ചോദിച്ചപ്പോഴാണ് കസ്റ്റംസ് […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതു-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. പബ്ലിക് അതോറിറ്റി പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 68 ശതമാനവും പ്രവാസികളും 32 ശതമാനം കുവൈത്തി പൗരന്മാരാണ്. 68 ശതമാനം വിദേശികളില്‍ 21 ശതമാനം ഇന്ത്യൻ പൗരന്മാരും 13 ശതമാനം ഈജിപ്തുകാരും 6 ശതമാനം ബംഗ്ലാദേശികളും 5 ശതമാനം ഫിലിപ്പിനോ പൗരന്മാരുമാണ്. മൂന്ന് ശതമാനം സൗദി, സിറിയൻ, നേപ്പാള്‍, ശ്രീലങ്കൻ പൗരന്മാരും കുവൈത്തില്‍ […]

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ടെസ്റ്റിന് പുതിയ മോഡല്‍ നടപ്പാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ടെസ്റ്റ് സമയത്ത് 6 ഘട്ടങ്ങള്‍ വിലയിരുത്തി മാർക്ക് നല്‍കുന്നതാണ് പുതിയ രീതി. സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതില്‍ നിന്ന് ആരംഭിച്ച്‌ ഡ്രൈവിംഗ് സമയത്ത് ശ്രദ്ധിക്കുന്നത്, നടപ്പാതയ്ക്കു സമീപമുള്ള സൈഡ് പാർക്കിംഗ് സ്ഥലങ്ങളില്‍ ശരിയായി നിർത്തുന്നത്, റെഡ് സിഗ്നലില്‍ നിർത്തുന്നത്, വാഹനം പരിമിതമായ സ്ഥലത്ത് തിരിക്കുന്നത്, സ്റ്റാർട്ട് ചെയ്യുമ്ബോഴും നീങ്ങുമ്ബോഴും മാനുവല്‍ ട്രാൻസ്മിഷൻ ഉപയോഗിക്കുന്നത് എന്നിവയാണ് വിലയിരുത്തുന്ന 6 […]

മസ്കത്ത്: വിവധ മേഖലകളില്‍ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികളെ നിയന്ത്രിക്കാനും തൊഴില്‍ മേഖല ക്രമീകരിക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അധികൃതർ. സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കാനായി നിരോധിക്കപ്പെട്ട ജോലികള്‍ വിദേശികള്‍ ചെയ്യുന്നത് തടയാൻ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷന്റെ മേല്‍നോട്ടത്തില്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്യും. നിലവില്‍ വിവിധ കമ്ബനികളിലും സ്ഥാപനങ്ങളിലും അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരേ സ്ഥാപനത്തില്‍ തൊഴില്‍ പെർമിറ്റില്‍ അനുവദിച്ച ജോലി മാറി […]

കുവൈത്ത് സിറ്റി: കുവൈത്ത് ജാബ്രിയയിലെ ആറു നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. റിപ്പോർട്ട് ലഭിച്ചയുടൻ ഫയർഫോഴ്സ് ടീം സ്ഥലത്തെത്തിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടോയെന്നറിയാൻ സംഘം തിരച്ചില്‍ നടത്തുകയാണെന്നും ഫയർഫോഴ്സ് അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.സി.ആർ) അയച്ച മൂന്നാമത് ഗസ്സ കപ്പല്‍ ജോർഡനിലെത്തി. അക്കാബ തുറമുഖത്ത് എത്തിയ കപ്പല്‍ ഗസ്സയിലെ ഫലസ്തീനികളുടെ ആശ്വാസത്തിന് ആവശ്യമായ 1,600 ടണ്‍ സഹായ വസ്തുക്കള്‍ കപ്പലിലുണ്ട്. ജോർഡൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷന്‍റെ (ജെ.എച്ച്‌.സി.ഒ) സഹകരണത്തോടെ കപ്പലിലെ വസ്തുക്കള്‍ കരമാർഗം ഗസ്സയിലെത്തിക്കും. 1,600 ടണ്‍ സഹായത്തില്‍ ഏകദേശം 650 ടണ്‍ അവശ്യ ഭക്ഷണ പൊതികളും 450 ടണ്‍ മെഡിക്കല്‍ സാമഗ്രികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കെ.സി.ആർ […]

Breaking News

error: Content is protected !!