ലണ്ടന്‍: കുഞ്ഞ് ജനിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഫിയോണ രാത്രികാലം സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ പോയത്. പക്ഷേ ഓര്‍മ്മ വരുമ്പോള്‍ ഫിയോണ ആശുപത്രിയിലാണ്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഫിയോണക്ക് അറിയില്ലായിരുന്നു. നടന്ന കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഓര്‍ത്ത് എടുക്കാന്‍ സാധിക്കുന്നില്ല. തലേദിവസം വൈകുന്നേരത്തേ സംഭവങ്ങളില്‍ ഓര്‍മ്മയുള്ളത് കറുത്ത ടാക്‌സി കാറില്‍ വീട്ടിലേക്കുള്ള യാത്ര മാത്രമാണ്. സംസാരശീലനായ ഡ്രൈവര്‍ അയാള്‍ക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കാന്‍ ഫിയോണയെ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. […]

ലണ്ടന്‍: കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന സ്‌കീം ക്ലെയിമുകളുടെ ബാഹുല്യത്തില്‍ പൊറുതിമുട്ടുന്നു. മഹാമാരിക്ക് ശേഷം വാക്സിന്‍ ഉപയോഗിച്ച് വൈകല്യങ്ങള്‍ നേരിട്ടവരുടെയും, മരിച്ചവരുടെ കുടുംബങ്ങളുടെയും ക്ലെയിമുകള്‍ വര്‍ദ്ധിച്ചതോടെയാണ് പേയ്മെന്റ് സിസ്റ്റം റിവ്യൂ ചെയ്യുന്നത്.വാക്സിന്‍ ഡാമേജ് പേയ്മെന്റ് സ്‌കീം എങ്ങനെ പരിഷ്‌കരിക്കാമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. കൊവിഡ്-19 വാക്സിന്‍ സ്വീകരിച്ച തിന്റെ പാര്‍ശ്വഫലങ്ങളുടെ ഭാഗമായി ക്ലെയിമുകളുടെ എണ്ണമേറിയതോടെയാണ് ആശങ്ക ഉയര്‍ന്നത്. 2019-ല്‍ കേവലം […]

യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഡെര്‍ബിക്കു സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന ജെറീന (25)യാണു മരിച്ചത്. അവിവാഹിതയാണ്. വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കള്‍ – ജോര്‍ജ്, റോസ്ലി. സദോഹദരിമാര്‍ – മെറീന, അലീന. അങ്കമാലിക്കടുത്തു കറുകുറ്റി സ്വദേശികളാണ് ഈ കുടുംബം. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.

ലണ്ടന്‍: യുകെയില്‍ ഡാഷ് ക്യാമുകള്‍ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധര്‍ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധര്‍ യുകെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോര്‍വേകളിലെ നിയമവിരുദ്ധമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളില്‍ നിന്ന് ഡ്രൈവര്‍മാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകള്‍ അത്യാവശ്യമാണ്. നിലവില്‍ യുകെയില്‍ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകള്‍ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് […]

കൊയിലാണ്ടി .പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി (90) നിര്യാതനായി. പ്രദേശത്തെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു. ഭാര്യ ഹലീമ ഹജ്ജുമ്മ […]

ലണ്ടന്‍: സ്‌കോട്ട് ലന്‍ഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തില്‍ വീണ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിന്‍ ഓഫ് ടമ്മെലിലെ ജലാശയത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ എമര്‍ജന്‍സി സര്‍വ്വീസുകാര്‍ കണ്ടെത്തിയത്. ഗാരി നദിയും ടമ്മെല്‍ നദിയും സംഗമിക്കുന്ന ഇവിടം പെര്‍ത്ത്ഷയറിലെ പിറ്റ്ലോക്രിയില്‍ നിന്നും […]

ലണ്ടന്‍ : സ്‌കൂളിലെ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്‌കൂളിനെതിരായി നല്‍കിയ ഹര്‍ജി യുകെ കോടതി തള്ളി. മികച്ച അച്ചടക്ക രീതികള്‍ കൊണ്ട് ലണ്ടനില്‍ തന്നെ ഏറ്റവും പ്രശസ്തമായ നോര്‍ത്ത്-വെസ്റ്റ് ലണ്ടനിലെ ബ്രെന്റിലുള്ള മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിനെതിരായ ഹര്‍ജിയാണ് ലണ്ടനിലെ ഹൈക്കോടതി തള്ളിയത്. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി സ്‌കൂളില്‍ പൊതു പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ […]

1989ൽ MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളൽക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെൽക്കൃഷിയുടേയും കഥകൾ നാടകമാക്കിയിട്ടുള്ള ദൃശ്യകല ഇക്കുറി തെയ്യം കഥകൾ നാടകവിഷയമാക്കുന്നു. ഉത്തരകേരളത്തിൽ പ്രചുരപ്രചാരം സിദ്ധിച്ച അനുഷ്ഠാന കലയാണ് തെയ്യം. നമ്മുടെ തനത് പ്രാക്തനസംസ്കാരത്തിന്റെ ഈടുവയ്പുകളായി നിറഞ്ഞാടുന്ന തെയ്യക്കോലങ്ങൾക്ക് പാടാനും, പറയാനും കഥകളേറെയുണ്ട്. നൂറ്റാണ്ടുകൾക്ക്മുൻപ് നിലനിന്നിരുന്ന ജന്മിത്ത അടിമത്ത വ്യവസ്ഥിതിയുടെ കരാളനീതിയിൽ […]

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ലണ്ടനിലെ ആഡംബര വീട് വിറ്റഴിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കോടതിയുടെ അനുമതി. 5.25 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടില്‍ (ഏകദേശം 5,500 കോടി രൂപ) കുറയാത്ത വിലയ്ക്ക് വില്‍ക്കണമെന്നാണ് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി മാസ്റ്റര്‍ ജെയിംസ് ബ്രൈറ്റ്വെല്ലിന്റെ ഉത്തരവ്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി (ഫുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍) ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള […]

യുകെയില്‍ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്ത കോട്ടയം ബ്രഹ്‌മമംഗലം സ്വദേശിനി അഞ്ജന പണിക്കര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു. തന്റെ പിതാവിന്റെ അനിയന്റെ മകനും മകളും യുകെയിലുണ്ടെന്നും അവരുടെ പരിചയക്കാര്‍ അഞ്ജന വഴിയാണ് യുകെയില്‍ എത്തിയതെന്ന് അറിഞ്ഞിരുന്നുവെന്നും ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്‌സൈറ്റിനോട് ഡിനിയ പറഞ്ഞു. ”അഞ്ജനയുടെ ഫോണ്‍ നമ്പര്‍ അവരില്‍ നിന്നാണ് ലഭിച്ചത്. ഞങ്ങള്‍ ഫോണിലൂടെയാണ് പരിചയപ്പെട്ടതും സംസാരിച്ചതും. […]

Breaking News

error: Content is protected !!