പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്നോബിമോള്‍ സനലിന് തിങ്കളാഴ്ച പ്രിയപ്പെട്ടവര്‍ വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് മരണമടയുകയായിരുന്നു. സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും മേയ് 20 തിങ്കളാഴ്ച നടക്കും. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് […]

ലണ്ടന്‍: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡിവോണില്‍ വിതരണം ചെയ്ത വെള്ളത്തിലാണ് വയറിളക്കവും, ശര്‍ദ്ദിയും പോലുള്ള വയറിലെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന പാരാസൈറ്റ് കണ്ടെത്തിയതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ വ്യക്തമാക്കി. രോഗകാരണം ഒഴിവാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി […]

ലണ്ടൻ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയില്‍ അംഗത്വം നേടി യുകെ മലയാളി ബാലൻ. തെക്കന്‍ ലണ്ടനില്‍ താമസിക്കുന്ന, 11 കാരനായ ധ്രുവ് പ്രവീണ്‍ ആണ് നേട്ടം സ്വന്തമാക്കിയത്. ഏപ്രിലില്‍ നടന്ന പ്രവേശന പരീക്ഷയില്‍ ധ്രുവ് 162 സ്‌കോര്‍ ആണ് നേടിയാത്. ‘ഇവന്റെ അച്ഛനാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. കുടുംബം മൊത്തം ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു’, എന്നായിരുന്നു ധ്രുവിന്റെ പിതാവ് പ്രവീണ്‍ കുമാറിന്റെ പ്രതികരാണം. സറ്റണിലെ […]

ലണ്ടന്‍: വൂപ്പിംഗ് ചുമ ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗര്‍ഭിണികള്‍ വാക്സിനേഷന്‍ നേടണമെന്ന് ആവശ്യം ശക്തമാകുന്നു. ഇതിനകം അഞ്ച് നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്.ലണ്ടനിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനം ഗര്‍ഭിണികള്‍ മാത്രമാണ് പെര്‍ടുസിസ് വാക്സിനേഷന്‍ എടുത്തിരിക്കുന്നത്. 16 മുതല്‍ 32 വരെ ആഴ്ചയിലാണ് വാക്സിനെടുക്കുന്നത്. തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും, ബര്‍മിംഗ്ഹാമിലും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മടി കാണുന്നുണ്ട്.കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പൊട്ടിപ്പുറപ്പെടലാണ് ഈ ചുമയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. […]

അരയ്ക്കു താഴെ തളര്‍ന്ന് ഒരു വീടെന്ന സ്വപ്നവുമായി ജീവിച്ച പഴയന്നൂരെ സുരേഷിന് സ്വപ്ന സാക്ഷാത്കാരം. യുകെ യിലെ മലയാളി കൂട്ടായ്മയായ ചെല്‍റ്റന്‍ ഹാം മലയാളി അസോസിയേഷനാണ് പത്തുലക്ഷം രൂപ മുടക്കി വീട് നിര്‍മ്മിച്ച് നല്‍കിയത്. റവന്യൂ മന്ത്രി കെ. രാജന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ജനപ്രതിനിധികളും പ്രവാസി മലയാളി സംഘടനാ ഭാരവാഹികളും സംബന്ധിച്ചു. അരയ്ക്കു താഴെ തളര്‍ന്ന് പോയ സുരേഷും അമ്മയും അടങ്ങുന്ന കുടുംബം ഒരു ടാര്‍പോളിന്‍ മേഞ്ഞ കൂരയ്ക്ക് […]

ലണ്ടന്‍: കുഞ്ഞ് ജനിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഫിയോണ രാത്രികാലം സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ പോയത്. പക്ഷേ ഓര്‍മ്മ വരുമ്പോള്‍ ഫിയോണ ആശുപത്രിയിലാണ്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഫിയോണക്ക് അറിയില്ലായിരുന്നു. നടന്ന കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഓര്‍ത്ത് എടുക്കാന്‍ സാധിക്കുന്നില്ല. തലേദിവസം വൈകുന്നേരത്തേ സംഭവങ്ങളില്‍ ഓര്‍മ്മയുള്ളത് കറുത്ത ടാക്‌സി കാറില്‍ വീട്ടിലേക്കുള്ള യാത്ര മാത്രമാണ്. സംസാരശീലനായ ഡ്രൈവര്‍ അയാള്‍ക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കാന്‍ ഫിയോണയെ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. […]

ലണ്ടന്‍: കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന സ്‌കീം ക്ലെയിമുകളുടെ ബാഹുല്യത്തില്‍ പൊറുതിമുട്ടുന്നു. മഹാമാരിക്ക് ശേഷം വാക്സിന്‍ ഉപയോഗിച്ച് വൈകല്യങ്ങള്‍ നേരിട്ടവരുടെയും, മരിച്ചവരുടെ കുടുംബങ്ങളുടെയും ക്ലെയിമുകള്‍ വര്‍ദ്ധിച്ചതോടെയാണ് പേയ്മെന്റ് സിസ്റ്റം റിവ്യൂ ചെയ്യുന്നത്.വാക്സിന്‍ ഡാമേജ് പേയ്മെന്റ് സ്‌കീം എങ്ങനെ പരിഷ്‌കരിക്കാമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. കൊവിഡ്-19 വാക്സിന്‍ സ്വീകരിച്ച തിന്റെ പാര്‍ശ്വഫലങ്ങളുടെ ഭാഗമായി ക്ലെയിമുകളുടെ എണ്ണമേറിയതോടെയാണ് ആശങ്ക ഉയര്‍ന്നത്. 2019-ല്‍ കേവലം […]

യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഡെര്‍ബിക്കു സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന ജെറീന (25)യാണു മരിച്ചത്. അവിവാഹിതയാണ്. വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കള്‍ – ജോര്‍ജ്, റോസ്ലി. സദോഹദരിമാര്‍ – മെറീന, അലീന. അങ്കമാലിക്കടുത്തു കറുകുറ്റി സ്വദേശികളാണ് ഈ കുടുംബം. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.

ലണ്ടന്‍: യുകെയില്‍ ഡാഷ് ക്യാമുകള്‍ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധര്‍ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധര്‍ യുകെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോര്‍വേകളിലെ നിയമവിരുദ്ധമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളില്‍ നിന്ന് ഡ്രൈവര്‍മാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകള്‍ അത്യാവശ്യമാണ്. നിലവില്‍ യുകെയില്‍ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകള്‍ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് […]

കൊയിലാണ്ടി .പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി (90) നിര്യാതനായി. പ്രദേശത്തെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു. ഭാര്യ ഹലീമ ഹജ്ജുമ്മ […]

Breaking News

error: Content is protected !!