കുവൈത്ത് സിറ്റി: എണ്ണ മേഖലയില്‍ പ്രാദേശികവല്‍ക്കരണം കർശനമാക്കി കുവൈത്ത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷനില്‍ കരാർ മേഖലയില്‍ സ്വദേശിവല്‍ക്കരണം അവസാന ഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു. എണ്ണ മേഖലയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് പകരം വിവിധ മേഖലകളില്‍ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും. തൊഴില്‍ നൈപുണ്യം ആവശ്യമുള്ള മേഖലയായതിനാള്‍ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. പൗരന്മാർക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, തദ്ദേശീയരുടെ മത്സരക്ഷമത […]

മസ്കത്ത്: ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഏജൻസികള്‍ക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാൻ ഓണ്‍ലൈൻ സൗകര്യമൊരുക്കി റോയല്‍ ഒമാൻ പൊലീസ്. നേരത്തെ, പുതിയ വാഹന രജിസ്ട്രേഷൻ ചെയ്യുന്നതിന് ഏജൻസികള്‍ ആർ.ഒ.പി വാഹന സ്ഥാപന വകുപ്പുകളില്‍ നേരിട്ടെത്തി രേഖകള്‍ സമർപ്പിക്കേണ്ടതായിരുന്നു. പുതിയ സംവിധാനം വാഹന രജിസ്ട്രേഷൻ എളുപ്പത്തിലാക്കാൻ സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് റോയല്‍ ഒമാൻ പൊലീസ് രാജ്യത്തെ നിരവധി വാഹന വില്‍പന ഏജൻസികളുമായി കരാറില്‍ ഒപ്പുവെച്ചു.

മസ്കത്ത്: മസ്കത്തില്‍നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഒരു വർഷത്തെ യാത്ര ദുരിതത്തിനുശേഷം മസ്കത്തില്‍നിന്ന് കണ്ണൂരിലേക്കും അവിടെനിന്ന് മസ്കത്തിലേക്കും എയർ ഇന്ത്യ എക്പ്രസ് ദിനേനെ സർവിസ് ആരംഭിച്ചു. ഇതോടെ കഴിഞ്ഞ വർഷം ഗോ ഫസ്റ്റ് സർവിസ് റദ്ദാക്കിയത് മുതല്‍ ആരംഭിച്ച കണ്ണൂരുകാരുടെ യാത്ര പ്രശ്നത്തിനാണ് പരിഹാരമാവുന്നത്. നേരത്തേ നാല് സർവിസുകളാണ് എയർ ഇന്ത്യ എക്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ മുറവിളി വർധിച്ചതോടെ അടുത്തിടെ സർവിസുകള്‍ അഞ്ചാക്കി […]

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് കേരള മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 20ാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. മേയ് 17ന് വൈകീട്ട് 4.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രല്‍ സ്കൂളിലാണ് സമ്മേളനം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ മുഖ്യാതിഥിയായി പങ്കെടുക്കും. അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച്‌ പ്രശസ്ത ഗസല്‍ ഗായകൻ അലോഷി നയിക്കുന്ന ഗസല്‍ സന്ധ്യയും ഉണ്ടായിരിക്കുമെന്ന് കല കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ എൻട്രി വിസ ഇടപാട് വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ റസിഡൻസി അഫയേഴ്‌സ് ജീവനക്കാരിക്ക് തൊഴിലോടെ നാല് വർഷം തടവ്.പാകിസ്താൻ സ്വദേശിയില്‍ നിന്ന് 500 ദിനാർ കൈക്കൂലി വാങ്ങിയതിന് റസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരിക്ക് വിധിച്ച തടവ് ശിക്ഷ കാസേഷൻ കോടതി ശരിവെക്കുകയായിരുന്നു. അറബ് ടൈംസ് ഓണ്‍ലൈൻ.കോമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കേസില്‍ ജീവനക്കാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. കൈക്കൂലിയുമായി ബന്ധപ്പെട്ട് […]

കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹിന് കീഴില്‍ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അസ്സബാഹ് ഇനി കുവൈത്തിനെ നയിക്കും. ബുധനാഴ്ച ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അസ്സബാഹും മന്ത്രിമാരും അമീറിന് മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ പുതിയ സർക്കാർ ഔദ്യോഗികമായി നിലവില്‍ വന്നു. ആദ്യം പ്രധാനമന്ത്രിയും അതിനു പിറകെ മറ്റു മന്ത്രിമാരും എന്ന നിലയിലാണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. ശേഷം […]

സലാല: പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഗള്‍ഫ് മാധ്യമം പ്രചരണ കാമ്ബയിന് സലാലയില്‍ തുടക്കമായി. കോണ്‍സുലാർ ഏജന്റ് ഡോ: കെ സനാതനനെ വരിക്കാരനായി ചേർത്താണ് ഉദ്ഘാടനം നിർവ്വഹിച്ചത്.കാമ്ബയിൻ കാലത്ത് 55 റിയാലിന് പകരം 39 റിയാലിന് ഗള്‍ഫ് മാധ്യമം വരിക്കാരാകാം. 16 റിയാലിന്റെ സമ്മാനങ്ങളും , കുടുംബം മാസിക ഒരു വർഷം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇതോടൊപ്പം നാല് റിയാല്‍ നല്‍കി കുടുംബം മാസിക മാത്രം ഒരു വർഷത്തേക്ക് വരി […]

മസ്‌കത്ത്: ‘നമ്മള്‍ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്റർ നടത്തിയ ‘മഹർജാൻ ചാവക്കാട് 2024’ മെഗാ ഇവന്റ് ബർകയില്‍ വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങളോടെ അരങ്ങേറി. മുഖ്യ അതിഥിയായ നടൻ ഡോ. താലിബ് മുഹമ്മദ് അല്‍ ബലൂഷി ഉദ്ഘാടനം ചെയ്തു. നമ്മള്‍ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നരിയംപുള്ളി അധ്യക്ഷതവഹിച്ചു. ചമണ്‍മറഞ്ഞ മുൻ സെക്രട്ടറി ഉണ്ണി ആർട്‌സിന് അനുശോചനം രേഖപ്പെടുത്തി. ട്രഷറർ മുഹമ്മദ് യാസീൻ, ഗ്ലോബല്‍ കോഡിനേറ്റർ സുബ്രഹ്മണ്യൻ, […]

കുവൈത്ത് സിറ്റി: എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം പ്രയാസം നേരിട്ട മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരം നല്‍കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രവാസി വെല്‍ഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം സർവീസുകള്‍ മുടങ്ങാനുണ്ടായ സഹചര്യം ദൗർഭാഗ്യകരമാണ്. സർവീസുകള്‍ മുടങ്ങിയത് കാരണം കൂടുതല്‍ പ്രതിസന്ധിയിലായത് ഗള്‍ഫ് പ്രവാസികളാണ്. ജോലി നഷ്ടപ്പെട്ടവർ മുതല്‍, രോഗം മൂലം അടിയന്തിര ചികിത്സക്ക് നാട്ടിലേക്ക് പോകേണ്ടവർ വരെ ഇവരിലുണ്ട്. അവശ്യ സേവന സർവീസുകളില്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹ് പിരിച്ചുവിട്ടു. ഭരണഘടനയുടെ ചില ആർട്ടിക്കിളുകള്‍ നാല് വർഷത്തേക്ക് റദ്ദാക്കാനും അമീർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമീർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ അസംബ്ലിയിലെ ചില അംഗങ്ങള്‍ നിശബ്ദത പാലിക്കാൻ കഴിയാത്തവിധം പ്രവർത്തിച്ചു. എം.പിമാർ ജനാധിപത്യത്തെയും ദേശീയ അസംബ്ലിയെയും ദുരുപയോഗം ചെയ്യുന്നതായും, രാജ്യത്തെ നശിപ്പിക്കാൻ […]

Breaking News

error: Content is protected !!