ലണ്ടൻ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയില്‍ അംഗത്വം നേടി യുകെ മലയാളി ബാലൻ. തെക്കന്‍ ലണ്ടനില്‍ താമസിക്കുന്ന, 11 കാരനായ ധ്രുവ് പ്രവീണ്‍ ആണ് നേട്ടം സ്വന്തമാക്കിയത്. ഏപ്രിലില്‍ നടന്ന പ്രവേശന പരീക്ഷയില്‍ ധ്രുവ് 162 സ്‌കോര്‍ ആണ് നേടിയാത്. ‘ഇവന്റെ അച്ഛനാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. കുടുംബം മൊത്തം ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു’, എന്നായിരുന്നു ധ്രുവിന്റെ പിതാവ് പ്രവീണ്‍ കുമാറിന്റെ പ്രതികരാണം. സറ്റണിലെ […]

കുവൈത്ത് സിറ്റി: എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം പ്രയാസം നേരിട്ട മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരം നല്‍കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രവാസി വെല്‍ഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം സർവീസുകള്‍ മുടങ്ങാനുണ്ടായ സഹചര്യം ദൗർഭാഗ്യകരമാണ്. സർവീസുകള്‍ മുടങ്ങിയത് കാരണം കൂടുതല്‍ പ്രതിസന്ധിയിലായത് ഗള്‍ഫ് പ്രവാസികളാണ്. ജോലി നഷ്ടപ്പെട്ടവർ മുതല്‍, രോഗം മൂലം അടിയന്തിര ചികിത്സക്ക് നാട്ടിലേക്ക് പോകേണ്ടവർ വരെ ഇവരിലുണ്ട്. അവശ്യ സേവന സർവീസുകളില്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹ് പിരിച്ചുവിട്ടു. ഭരണഘടനയുടെ ചില ആർട്ടിക്കിളുകള്‍ നാല് വർഷത്തേക്ക് റദ്ദാക്കാനും അമീർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമീർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ അസംബ്ലിയിലെ ചില അംഗങ്ങള്‍ നിശബ്ദത പാലിക്കാൻ കഴിയാത്തവിധം പ്രവർത്തിച്ചു. എം.പിമാർ ജനാധിപത്യത്തെയും ദേശീയ അസംബ്ലിയെയും ദുരുപയോഗം ചെയ്യുന്നതായും, രാജ്യത്തെ നശിപ്പിക്കാൻ […]

സലാല: സലാല ഔഖത്തില്‍ ട്രൈയിലിടിച്ച്‌ മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) നിര്യാതനായി. റൈസൂത്ത് ഹൈവേയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. നോർത്ത് ഔഖത്തില്‍ ഫുഡ് സ്റ്റഫ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ അനീസ, മക്കള്‍ മിഹമ്മദ് സയാൻ (7), നൈറ ഫാത്തിമ (3). കുടുംബവും മറ്റു ബന്ധുക്കളും സലാലയില്‍ ഉണ്ട്. സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് […]

മസ്കത്ത്: ഒരു ചക്കക്ക് എന്ത് വിലവരും? നമ്മുടെ നാട്ടിലാണെങ്കില്‍ നൂറോ ഇരുനൂറോ രൂപകൊടുത്താല്‍ ഒരു ചക്ക കിട്ടും. ഗള്‍ഫിലാണെങ്കില്‍ കുറച്ചു വിലകൂടും. എങ്കിലും മസ്കത്തില്‍ കഴിഞ്ഞ ദിവസം ഒരു ചക്ക ലേലത്തില്‍ പോയ തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഏകദേശം എഴുപത്തിരണ്ടായിരം ഇന്ത്യൻ രൂപക്ക്, അതായത് 335 ഒമാനി റിയാലിനാണ് നമ്മുടെ നാടൻ വരിക്ക ചക്ക ലേലത്തില്‍ പോയത്. ഒമാനിലെ ചാവക്കാടുകാരുടെ കൂട്ടായ്‌മയായ ‘നമ്മള്‍ ചാവക്കാടുകാർ’ സംഘടിപ്പിച്ച കുടുംബ സംഗമമായ […]

ലണ്ടന്‍: വൂപ്പിംഗ് ചുമ ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗര്‍ഭിണികള്‍ വാക്സിനേഷന്‍ നേടണമെന്ന് ആവശ്യം ശക്തമാകുന്നു. ഇതിനകം അഞ്ച് നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്.ലണ്ടനിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനം ഗര്‍ഭിണികള്‍ മാത്രമാണ് പെര്‍ടുസിസ് വാക്സിനേഷന്‍ എടുത്തിരിക്കുന്നത്. 16 മുതല്‍ 32 വരെ ആഴ്ചയിലാണ് വാക്സിനെടുക്കുന്നത്. തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും, ബര്‍മിംഗ്ഹാമിലും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മടി കാണുന്നുണ്ട്.കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പൊട്ടിപ്പുറപ്പെടലാണ് ഈ ചുമയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. […]

കുവൈത്ത് സിറ്റി:കുവൈത്തില്‍ അനധികൃത മദ്യ നിർമാണശാലയില്‍ നടത്തിയ റെയ്ഡില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍. ഉമ്മുല്‍ ഹൈമൻ ഏരിയയിലെ കേന്ദ്രത്തില്‍ നിന്ന് അല്‍അഹമ്മദി ഡിറ്റക്ടീവുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്ന് ലഹരി പദാർഥങ്ങള്‍ അടങ്ങിയ 214 വലിയ ബാരലുകള്‍, വാറ്റിയെടുക്കാനുള്ള എട്ട് ബാരലുകള്‍, വില്‍പ്പനയ്ക്ക് തയ്യാറായ 400 കുപ്പി മദ്യം, 500 ബാഗ് നിർമാണ സാമഗ്രികള്‍, പാക്കേജിംഗിനായുള്ള 1,600 ഒഴിഞ്ഞ കുപ്പികള്‍ എന്നിവയുള്‍പ്പെടെ വസ്തുക്കള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. അലി സബാഹ് […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ലീവിന് നാട്ടില്‍ പോയ പ്രവാസി അപകടത്തില്‍ മരണപ്പെട്ടു. കാസർകോട് സ്വദേശി പുല്ലൂർ മാടിക്കല്‍ കുറുമ്ബാനത്തെ കൃഷ്ണദാസ് (45) ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം. കുവൈത്തിലെ കെ.ഡി.ഡി കമ്ബനിയില്‍ ജോലിക്കാരനായ കൃഷ്ണദാസ് ഒരു മാസം മുമ്ബാണ് നാട്ടിലേക്ക് പോയത്. കുവൈത്തിലേക്ക് തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ ആവശ്യത്തിന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വഴിയാണ് അപകടം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ […]

മസ്കത്ത്: മസ്കത്തില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, സമരം പിൻവലിച്ച സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ പ്രശ്നത്തിന് അയവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൂവി മലയാളി അസോസിയേഷൻ മസ്കത്ത്: എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ മിന്നല്‍ പണിമുടക്കില്‍ ദുരിതത്തിലായ പ്രവാസികള്‍ക്കായി അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് റൂവി മലയാളി അസോസിയേഷൻ ആവശ്യപ്പെട്ടു. വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയില്‍ […]

മസ്‌കത്ത്: നമ്മള്‍ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ കുടുംബാംഗങ്ങള്‍ നടത്തുന്ന ‘മഹർജാൻ ചാവക്കാട് 2024’ വിഷു, ഈദ്, ഈസ്റ്റർ കുടുംബ സംഗമം വെള്ളിയാഴ്ച ബർക്കയിലെ അല്‍ റഹ്ബ ഫാം ഹൗസില്‍ നടക്കും. ആടുജീവിതം സിനിമയില്‍ അഭിനയിച്ച ഒമാനി കലാകാരൻ ഡോ. ത്വലിബ് മുഹമ്മദ് അല്‍ ബലുഷി മുഖ്യാതിഥിയായി പങ്കെടുക്കും. കുടുംബ സംഗമത്തോടനുബന്ധിച്ച്‌ മസ്‌കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ, മനോഹരൻ ഗുരുവായൂർ സംഘവും അവതരിപ്പിക്കുന്ന ശിങ്കാരിമേളം, നമ്മള്‍ […]

Breaking News

error: Content is protected !!