ഒമാന്‍: ഒമാനില്‍ ബിഗ് ബസുകള്‍ പുനരാരംഭിച്ചു

മസ്കത്ത്: കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുകയായിരുന്ന ബിഗ് ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു ഈ സര്‍വിസ്. 2012ല്‍ ആരംഭിച്ച ബിഗ് സര്‍വിസ് കോവിഡ് പ്രതിസന്ധി കാരണമാണ് നിര്‍ത്തിവെച്ചത്. മസ്കത്ത് മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബസ് സര്‍വിസ്. രണ്ട് തട്ടുകളുള്ള ബസിന്റെ മുകള്‍ ഭാഗത്തിരിക്കുന്നവര്‍ക്ക് നഗരസൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.

രാവിലെ ഒമ്ബതിന് ആരംഭിക്കുന്ന സര്‍വിസ് വൈകീട്ട് അഞ്ച് വരെയുണ്ടാവും. ഓരോ അരമണിക്കൂറിനിടയിലും സര്‍വിസ് ഉണ്ടാവും. ടിക്കറ്റെടുക്കുന്നവര്‍ക്ക് ആവശ്യമുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും തങ്ങളുടെ സൗകര്യമനുസരിച്ച്‌ പിന്നീട് വരുന്ന ബസുകള്‍ അടുത്ത പോയന്‍റിലേക്ക് പോവാനും അനുവാദമുണ്ടായിരിക്കും. ഒരു ദിവസത്തെ യാത്ര, രണ്ട് ദിവസത്തെ യാത്ര എന്നീ പാക്കേജുകളാണുള്ളത്. മത്ര സൂഖില്‍ നിന്നാണ് ബസ് സര്‍വിസ് ആരംഭിക്കുക. റൂവി വഴി പോവുന്ന ബസ് ഖുറം കണ്ടല്‍ കാടുകള്‍, റോയല്‍ ഒപേര ഹൗസ്, ഖുറം നാച്വറല്‍ പാര്‍ക്, ക്ലോക്ക് ടവര്‍, വാച്ച്‌ ടവര്‍, അല്‍ അഹ്ലാം കൊട്ടാരം, മത്ര തുറമുഖം, പാര്‍ലമെന്‍റ് കെട്ടിടം, സെഹാര്‍ പോര്‍ട്ട്, ജലാല്‍ കോട്ട, ഓള്‍ഡ് ക്വാര്‍ട്ടര്‍ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

വിനോദ സഞ്ചാര സീസണ്‍ ആരംഭിച്ചതോടെ ഒമാനിലേക്ക് വിനോദ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. ഒമാനില്‍ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. കൂടുതല്‍ തണുപ്പും ചൂടുമില്ലാത്ത സുഖകരമായ കാലാവസ്ഥയാണിപ്പോള്‍ ഒമാനില്‍ അനുഭവപ്പെടുന്നത്. മസ്കത്ത് മേഖലയില്‍ 26 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മസ്കത്ത് നഗരത്തിലെ പ്രധാന ടൂറിസ്റ്റ് പോയന്‍റുകള്‍ പ്രയാസമില്ലാതെ കാണാന്‍ കഴിയുന്നതിനാല്‍ ഈ സര്‍വിസിന് സ്വീകാര്യത വര്‍ധിക്കുന്നുണ്ട്.

Next Post

കുവൈത്ത്: കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

Tue Dec 6 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച്‌ ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്ബള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി. ലൈസന്‍സ് റദ്ദാക്കപ്പെട്ടവരെ ഇക്കാര്യം എസ്‌എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ […]

You May Like

Breaking News

error: Content is protected !!