കുവൈത്തില്‍ ലൈസന്‍സില്ലാതെ ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ കടുത്ത നടപടി

കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. ലൈസന്‍സില്ലാതെ ട്യൂഷന്‍ നടത്തുന്നവരെ പിടികൂടിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതില്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. അതുപോലെ തന്നെ സ്വകാര്യ ട്യൂഷനുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച നിരവധി മാഗസിനുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അനവധി ശ്രമങ്ങള്‍ നടത്തിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടും അനധികൃത സ്വകാര്യ ട്യൂഷനുകള്‍ ഇപ്പോഴും നടക്കുന്നത് കൊണ്ടാണ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ഇത്തരം ട്യൂഷന്‍ കേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനുകളുടെ കുവൈത്തിലെ പ്രസിദ്ധീകരണ അനുമതിവരെ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് എജ്യുക്കേഷന്‍ ആന്റ് ലീഗല്‍ അഫയേഴ്സ് സെക്ടറാണ് ഇത് സംബന്ധിച്ച നടപടികള്‍ അറിയിച്ചിരിക്കുന്നത്.

പൊതുപരീക്ഷകളുടെ സമയത്ത് വ്യാപകമായി മാറുന്ന അനധികൃത സ്വകാര്യ ട്യൂഷനുകള്‍ക്ക് അറുതി വരുത്താന്‍ നിരവധി നടപടികള്‍ അധികൃതര്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. സ്‍കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കുകയും, തൊഴില്‍ കരാറുകള്‍ ഒപ്പുവയ്ക്കുന്ന സമയത്ത് സ്വകാര്യ ട്യൂഷനുകള്‍ നടത്തില്ലെന്ന് പ്രതിജ്ഞയെടുപ്പിക്കലുമൊക്കെയുണ്ടായിട്ടും ഇക്കാര്യത്തില്‍ കാര്യമായ മാറ്റം ഉണ്ടാവാത്ത സാഹചര്യത്തിലാണ് അധികൃതര്‍ കടുത്ത നടപടികളുമായി മുന്നോട്ട് വന്നത്. സ്വകാര്യ ട്യൂഷന്‍ നടത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങളും ഇവരുടെ സിവില്‍ ഐഡി പകര്‍പ്പുകളും ഒപ്പം അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Next Post

കുവൈത്ത്: ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം

Sun Jan 8 , 2023
Share on Facebook Tweet it Pin it Email കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. ബൈ-ലിംഗ്വല്‍ ടൈപിസ്റ്റ് തസ്തികയിലാണ് ഒഴിവ്. അറബിക് ഭാഷയില്‍ ബിരുദമോ, ഡിപ്ലോമയോ ഉള്ള ഇംഗ്ലിഷ്- അറബിക് വിവര്‍ത്തനത്തില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ( നയതന്ത്ര/അന്താരാഷ്ട്ര മേഖലകള്‍) വ്യക്തികള്‍ക്കാണ് യോഗ്യത. കമ്ബ്യൂട്ടര്‍ പരിജ്ഞാനവും വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവും അനിവാര്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷും അറബിയും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് വേണം. ഹിന്ദിയോ മറ്റ് ഇന്ത്യന്‍ […]

You May Like

Breaking News

error: Content is protected !!