മസ്കത്ത് : വ്യാജ വെബ്‌സൈറ്റുകള്‍ വഴി ഗാര്‍ഹിക തൊഴിലാളികളെ ആകര്‍ഷകമായ നിരക്കില്‍ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലീസ്.
ഇത്തരത്തില്‍ ഒരു കമ്ബനിയുടെ വ്യാജ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ആര്‍.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഓണ്‍ലൈനിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
കമ്ബനിയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് റിസര്‍വേഷൻ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ഉപയോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. ഇതുവഴിയാണ് അക്കൗണ്ടില്‍നിന്ന് പണം മോഷ്ടിക്കുന്നത്. വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് ഡേറ്റയോ പങ്കിടരുതെന്ന് റോയല്‍ ഒമാൻ പൊലീസ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.