യു.കെ: യുകെയില്‍ പക്ഷിപ്പനി – ബീച്ചുകളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കുക

ലണ്ടന്‍: യുകെയില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്ലൂ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബീച്ചുകളില്‍ പോകുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ശക്തമായി. ബീച്ചുകളില്‍ കാണപ്പെടുന്ന രോഗബാധിരായ കടല്‍ പക്ഷികള്‍ അല്ലെങ്കില്‍ ചത്ത പക്ഷികളില്‍ നിന്ന് അകലം പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെയുടെ തീരങ്ങളില്‍ രോഗബാധിതരായ ആയിരക്കണക്കിന് കടല്‍പ്പക്ഷികളെ അല്ലെങ്കില്‍ അവയുടെ മൃതശരീരങ്ങളെ കാണുന്ന സാഹചര്യത്തിലാണ് കടുത്ത മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. സമ്മറില്‍ കാണപ്പെടുന്ന ഏവിയന്‍ ഫ്ലൂ ഇപ്രാവശ്യം കൂടുതല്‍ രൂക്ഷമായത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. രോഗം ബാധിച്ച കടല്‍പ്പക്ഷികളുടെ എണ്ണം പെരുകുന്നത് വന്‍ ദുരന്തത്തിന് കാരണമായിത്തീരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് യുകെ ഹെല്‍ത്ത് ഏജന്‍സി (യുകെഎച്ച്എസ്എ) പറയുന്നത്. എന്നാലും കടല്‍പക്ഷികളില്‍ നിന്ന് അകലം പാലിക്കണമെന്നും വളര്‍ത്ത് നായകളെ പക്ഷികളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

കഴിഞ്ഞ മാസം മാത്രം യുകെയിലെ ബീച്ചുകളില്‍ ഏവിയന്‍ ഫ്ലൂ ബാധിച്ച് ചത്തതെന്ന് സംശയിക്കുന്ന ആയിരക്കണക്കിന് പക്ഷിക്കളുടെ മൃതശരീരങ്ങള്‍ അടിഞ്ഞിരുന്നു. ബ്ലാക്ക്പൂളിന് സമീപമുള്ള സെഫ്റ്റന്‍ കോസ്റ്റ്, അബെര്‍ഡീന്‍ഷെയറിലെ സ്റ്റോണ്‍ഹാവന്‍ ബീച്ച്, സൗത്ത് പ്രെബ്രോക്ക്ഷെയര്‍ കോസ്റ്റ് തുടങ്ങിയ ബീച്ചുകള്‍ അവയില്‍ ചിലത് മാത്രമാണ്. ഏവിയന്‍ ഫ്ലൂ മനുഷ്യരിലേക്ക് പകരുന്നതിന് സാധ്യത കുറവാണെങ്കിലും രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ മൃതശരീരങ്ങളുമായോ വളരെ അടുത്ത് ഇടപഴകിയാല്‍ രോഗം ബാധിക്കാന്‍ സാധ്യതയേറെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ യുകെയിലെ കടല്‍പ്പക്ഷികള്‍ക്കിടയില്‍ പടര്‍ന്ന് പിടിക്കുന്നത് അപകടകരവും പകര്‍ച്ചാ തോത് കൂടുതലുളളതുമായ ഏവിയന്‍ ഇന്‍ഫ്ലുവന്‍സയാണ്. ഇത് എച്ച്പിഎഐ എന്നാണ് അറിയപ്പെടുന്നത്. എച്ച്5എന്‍1 ന്റെ 190 സ്ഥിരീകരിക്കപ്പെട്ട കേസുകളാണ് 2022 ഒക്ടോബര്‍ മുതലുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചുരുങ്ങിയത് 50,000ത്തോളം വൈല്‍ഡ് ബേര്‍ഡുകള്‍ ചത്തുവെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും അധികമാണെന്ന് ചിലര്‍ ആശങ്കപ്പെടുന്നു.

Next Post

ഒമാന്‍: ഒമാനില്‍ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചു

Fri Jul 28 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചു. സുല്‍ത്താൻ ഹൈതം ബിൻ താരീഖാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കാനും കൂടുതല്‍ തുല്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ഒരു തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്റെ സേവനം അവസാനിപ്പിക്കാൻ കഴിയുന്ന പ്രത്യേക സാഹചര്യങ്ങളെ നിയമപരമാക്കുകയാണ് പുതിയ നിയമത്തില്‍ ചെയ്യുന്നത്. ഇതോടെ രാജ്യത്തെ […]

You May Like

Breaking News

error: Content is protected !!