യു കെ: പുതിയ കുടിയേറ്റ നിയമങ്ങള്‍ അറിയാൻ അവസരം – ഐഒസി കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘നിയമസദസ്’ ഫെബ്രുവരി 25ന് ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍

ലണ്ടൻ: ഐഒസി (യു കെ) – കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്’ ഫെബ്രുവരി 25 ഞായറാഴ്ച 1.30ന് നടക്കും.

യു കെയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ കുടിയേറ്റ നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴില്‍ സംബന്ധമായി അടുത്തിടെ യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ നിയമസദസിലൂടെ നല്‍കും.

കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓണ്‍ലൈൻ പ്ലാറ്റ്ഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്. യു കെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗല്‍ സെല്‍ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ സോണിയ സണ്ണി മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയില്‍ സംബന്ധിക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവദിക്കാൻ അവസരം ഉണ്ടായിരിക്കും. സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗല്‍ സെല്‍ നല്‍കുന്നതാണ്. വിദ്യാർഥികളുള്‍പ്പടെ യു കെയില്‍ പുതുതായി എത്തിയ ആളുകള്‍ക്ക് വിശദാoശങ്ങള്‍ വളരെ എളുപ്പത്തില്‍ ഗ്രഹിക്കാൻ ഉതകുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന സെമിനാർ വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

Next Post

കുവൈത്ത്: പി.പി.എഫ് കുവൈത്ത്  - ജി.സി.സി-യില്‍ 'നീറ്റ്' കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണം

Sat Feb 17 , 2024
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഫെബ്രുവരി 16-ന് ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കൂടി അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നടപ്പു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ഷേര്‍ളി ശശിരാജന്‍, സാമ്ബത്തിക റിപ്പോര്‍ട്ട് ശ്രീജിത്ത് പാലക്കുറിശ്ശി എന്നിവര്‍ അവതരിപ്പിച്ചു, ചര്‍ച്ചയ്ക്ക് ശേഷം സമ്മേളനം റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ […]

You May Like

Breaking News

error: Content is protected !!