ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നത് വരെ നിരവധിയാണ് കൂണിന്റെ ഗുണങ്ങള്‍

രുചിയില്‍ മാംസത്തിന് മികച്ചൊരു ബദലാണ് കൂണ്‍. വറുത്തതും അല്ലാത്തതുമായ കൂണ്‍ വിഭവങ്ങള്‍ രുചികരമാണ്. രുചി മാത്രമല്ല, കൂണ്‍ പോഷകഗുണങ്ങളാലും സമ്ബന്നമാണ്.

പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ മികച്ച ഭക്ഷണമാണ് കൂണ്‍. ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തുന്നത് മുതല്‍ ദഹനപ്രശ്നങ്ങളെ പരിഹരിക്കുന്നത് വരെ നിരവധി ആരോഗ്യ ഗുണങ്ങളാണ് കൂണിനുള്ളത്. കൂണിന്റെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

പ്രമേഹത്തെ നിയന്ത്രിക്കുന്നു: പ്രമേഹത്തെ നിയന്ത്രിക്കാന്‍ കൂണ്‍ നല്ലതാണ്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന നാരുകളും വിറ്റാമിനുകളും കൂണില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂണില്‍ പഞ്ചസാരയുടെ അംശം ഇല്ല. ഇന്‍സുലിന്‍ ഉല്‍പാദനത്തിലും ഇവ മികച്ച രീതിയില്‍ സഹായിക്കുന്നു. പ്രമേഹ രോഗികളുടെ ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു: സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണ് കൂണുകള്‍. ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ആന്റിബയോട്ടിക് ഗുണങ്ങളും ധാരാളമായി അടങ്ങിയവയാണ് കൂണുകള്‍. വിവിധ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും മികച്ച പ്രതിരോധ ശേഷി രൂപീകരിക്കാനും കൂണ്‍ സഹായിക്കുന്നു.

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു: കൂണില്‍ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്. കൂണ്‍ നാരുകളാല്‍ സമ്ബുഷ്ടവുമാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നു: കൂണില്‍ നാരുകളും കാര്‍ബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കാനും കൂണ്‍ നല്ലതാണ്.

ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു: കൂണില്‍ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡും ഇരുമ്ബും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചത്: നിങ്ങള്‍ക്ക് ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കണമെങ്കില്‍, കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൂണിന്റെ ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ വിവിധ ചര്‍മ്മപ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും.

Next Post

ഒമാൻ: ഈ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ ഇല്ല - അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

Thu Dec 15 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനില്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിസംബര്‍ 18നും 25നും ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഒമാനില്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്നും ആര്‍ഒപി ഡയറക്ടറേറ്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പുതുക്കിയ കാര്‍ഡുകള്‍ നല്‍കല്‍, കാലാവധി കഴിഞ്ഞവ പുതുക്കല്‍, കളഞ്ഞുപോയ കാര്‍ഡുകള്‍ക്ക് പകരം നല്‍കല്‍ […]

You May Like

Breaking News

error: Content is protected !!