കൊയിലാണ്ടി .പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി (90) നിര്യാതനായി. പ്രദേശത്തെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു. ഭാര്യ ഹലീമ ഹജ്ജുമ്മ […]

ലണ്ടന്‍: സ്‌കോട്ട് ലന്‍ഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തില്‍ വീണ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിന്‍ ഓഫ് ടമ്മെലിലെ ജലാശയത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ എമര്‍ജന്‍സി സര്‍വ്വീസുകാര്‍ കണ്ടെത്തിയത്. ഗാരി നദിയും ടമ്മെല്‍ നദിയും സംഗമിക്കുന്ന ഇവിടം പെര്‍ത്ത്ഷയറിലെ പിറ്റ്ലോക്രിയില്‍ നിന്നും […]

കുവൈത്ത് സിറ്റി: രാജ്യത്ത് പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് പ്രത്യേക ലേബല്‍ ഏർപ്പെടുത്തുന്നു. ഭക്ഷണ പാക്കറ്റുകളിലെ പോഷക ഗുണങ്ങളെക്കുറിച്ച്‌ പൊതുജന അവബോധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ലേബല്‍ നടപ്പാക്കുന്നത്. ഫുഡ് ആൻഡ് ന്യൂട്രിഷൻ ജനറല്‍ അതോറിറ്റിയാണ് ലോകാരോഗ്യ സംഘടനയുടെ ശിപാർശകള്‍ക്ക് അനുസൃതമായി പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ‘നിങ്ങളുടെ കൈ ഞങ്ങളുടെ കൈയിലാണ്’ എന്ന ബാനറില്‍ ഈ സംരംഭം ഭക്ഷണ പാക്കേജുകളുടെ മുൻവശത്ത് ലൈറ്റ് സിഗ്നലുകളുടെ സംവിധാനം അവതരിപ്പിക്കുന്നു. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ മാതൃകയില്‍ പച്ച, […]

കുവൈത്ത് സിറ്റി: അലി സബാഹ് അല്‍ സാലിം മേഖലയില്‍ വാഹനത്തിന് തീപിടിച്ചു ഒരാള്‍ മരിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങള്‍ അപകടം കൈകാര്യം ചെയ്തു. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിരക്ഷ സേന അറിയിച്ചു.

മസ്കത്ത്: തുടർച്ചയായി പെയ്ത മഴ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഒഴിഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലേക്കു പതിയെ നീങ്ങിത്തുടങ്ങി. തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലെ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ ഊർജിത ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. റോഡുകളിലേക്കുവീണ കല്ലുകളും മണ്ണുകളും മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കി പ്രധാന പാതകളെല്ലാം ഗതാഗതയോഗ്യമാക്കി വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വാദികള്‍ കുത്തിയൊലിച്ച്‌ റോഡുകള്‍ പലതും ഒലിച്ചുപോകുകയും ചിലതൊക്കെ അപ്പാടെ […]

മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ്. ഈ വർഷം ഫെബ്രുവരിയിലെ യാത്രക്കാരെ മുൻ വർഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 21.85 ശതമാനത്തിന്‍റെ വർധനവാണുണ്ടായിരിക്കുന്നതെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരിയില്‍ സുല്‍ത്താനേറ്റിലെത്തിയ യാത്രക്കാരുടെ എണ്ണം 27,17,835 ആണ്. മുൻവർഷം ഇക്കാലയളവിലിത് 22,31,451ആയിരുന്നു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് 16,996 വിമാനങ്ങളിലായി 24,63,856 യാത്രക്കാരെയാണ് ലഭിച്ചത്. ഇതില്‍ 22, 88,119 പേർ അന്താരാഷ്ട്ര യാത്രക്കാരായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 22.9 […]

ലണ്ടന്‍ : സ്‌കൂളിലെ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്‌കൂളിനെതിരായി നല്‍കിയ ഹര്‍ജി യുകെ കോടതി തള്ളി. മികച്ച അച്ചടക്ക രീതികള്‍ കൊണ്ട് ലണ്ടനില്‍ തന്നെ ഏറ്റവും പ്രശസ്തമായ നോര്‍ത്ത്-വെസ്റ്റ് ലണ്ടനിലെ ബ്രെന്റിലുള്ള മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിനെതിരായ ഹര്‍ജിയാണ് ലണ്ടനിലെ ഹൈക്കോടതി തള്ളിയത്. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി സ്‌കൂളില്‍ പൊതു പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ […]

കുവൈത്ത് സിറ്റി: അബ്ദലി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി മരിച്ചു. എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടില്‍ സോണി സണ്ണിയാണ് (29) മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ മറിയുകയും തീപിടിക്കുകയും ചെയ്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമുള്ള അന്വേഷണത്തിലാണ് മരിച്ച ഒരാള്‍ മലയാളി ആണെന്നു തിരിച്ചറിഞ്ഞത്. കുവൈത്ത് അല്‍ ഗാനിം ഇന്‍റർനാഷനല്‍ കമ്ബനിയില്‍ തൊഴിലാളി ആയിരുന്ന സോണി ഈജിപ്ഷ്യൻ സ്വദേശി ഖാലിദ് റഷീദിക്കൊപ്പം സൈറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടം. […]

മസ്കത്ത്: ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചെങ്ങന്നൂർ വെണ്‍മണിതാഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് (40) ആണ് മസ്കത്തിലെ റൂവിയില്‍ മരിച്ചത്. പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയർ അക്കൗണ്ടന്റായിരുന്നു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെണ്‍മണിയിലെ വീട്ടില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാധാകൃഷ്ണൻ പിള്ളയാണ് പിതാവ്. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ. മക്കള്‍: ദക്ഷിത്, ദക്ഷിത. സഹോദരങ്ങള്‍: ജയകൃഷ്ണൻ, രശ്മി […]

മസ്കത്ത്: ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ചിരിമലയാളം’ സി. എം. നജീബ് ഉദ്‌ഘാടനം ചെയ്തു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മത സൗഹാർദത്തിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാള്‍ അധ‍്യക്ഷത വഹിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. പ്രവാസികളായ എഴുത്തുകാർക്ക് അവസരംകൊടുത്ത്‌ മലയാളം ഒമാൻ […]

Breaking News

error: Content is protected !!