മസ്കത്ത്: ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഒ.സി.സി.ഐ) 2022-2026 കാലയളവിലേക്കുള്ള ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തില്‍ 21ല്‍ 11 വോട്ട് നേടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി തലവനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയുമായ ഡോ. സാലിഹ് സഈദ് മസാനാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഫസ്റ്റ് […]

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ എത്തിക്കുന്നു. പുതിയ മെഡിക്കല്‍ കേന്ദ്രങ്ങള്‍, ആശുപത്രി എന്നിവിടങ്ങളിലെ ജോലിക്കായി വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരുമായി കരാറിലേര്‍പ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘം എത്തും. ജോര്‍ഡന്‍, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ആദ്യമെത്തുക. ആരോഗ്യ മന്ത്രാലയത്തിലെ നിയമന നടപടിക്രമങ്ങളും റെസിഡന്‍സി […]

മസ്കത്ത്: രാജ്യത്തെ പ്രവാസി ജനസംഖ്യ പകര്‍ച്ചവ്യാധിക്കു മുമ്ബുള്ള നിലയിലേക്ക് തിരിച്ചെത്തി വീണ്ടും 20 ലക്ഷം കടന്നു. 2019ല്‍ മൊത്തം പ്രവാസി ജനസംഖ്യ 19.63 ലക്ഷം ആയിരുന്നു. 2018ല്‍ 20.02 ലക്ഷവും. കോവിഡിനെ തുടര്‍ന്ന് 2020 അവസാനത്തോടെ ഇത് 17.45 ലക്ഷമായി കുറഞ്ഞു. 17 ശതമാനം ഉയര്‍ച്ച ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്‍റെ പുതിയ കണക്ക് പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള പ്രവാസി ജനസംഖ്യ 20.19 ലക്ഷമാണ്. 2021ലെ 17.23 ലക്ഷം എന്ന […]

മസ്കത്ത് : മലയാളി ഒമാനില്‍ വെച്ച്‌ മരിച്ചു. കൊല്ലം പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്ബ് സ്വദേശി ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് മരണം. കുവൈത്തില്‍ നിന്നു വിമാനം പറന്നുയര്‍ന്ന് കുറച്ച്‌ കഴിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിമാനം മസ്‌കത്തില്‍ ഇറക്കി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉംറക്ക് ശേഷം മക്കയില്‍നിന്ന് മദീനയിലെത്തിയ അദ്ദേഹം അവിടം സന്ദര്‍ശനം പൂര്‍ത്തിയാക്കി കുവൈത്തിലേക്കും അവിടെ […]

കുവൈത്ത് സിറ്റി: സമയ നഷ്ടം ഒഴിവാക്കി സ്വയമേവ പാസ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യം കുവൈത്തികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സമാന നടപടികളാണ് പാസ്പോര്‍ട്ട് നടപടിക്രമങ്ങളിലും കൊണ്ടുവരുന്നത്. പുതിയ രീതിയില്‍ കുവൈത്തി പൗരന്മാര്‍ തങ്ങളുടെ അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സമര്‍പ്പിക്കണം. ഇത്തരത്തിലുള്ള സേവനം കൊണ്ടുവരുന്ന ആദ്യ അറബ് രാജ്യമാണ് കുവൈത്ത്. പൗരന്മാര്‍ക്ക് സൗകര്യപ്രദമാകുന്നതിന് പുറമെ യാത്രാ രേഖകള്‍ക്കും മറ്റുമുള്ള ബന്ധപ്പെട്ട വകുപ്പുകളിലെ തിരക്ക് ഒഴിവാക്കാനും സാധിക്കും. അതേസമയം, […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ 154 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റില്‍. സംഭവത്തില്‍ ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റു ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 154 കുപ്പി മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

മസ്കത്ത്: ഒമാന്‍ എയറിന്‍റെ ലോകകപ്പ് വിമാന സര്‍വിസുകള്‍ ഫുട്ബാള്‍ ആരാധകര്‍ക്ക് അനുഗ്രഹമാവുന്നു. ലോകകപ്പ് കാണാന്‍ ഖത്തറില്‍ പോവുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഷട്ടില്‍ സര്‍വിസ് അടക്കമുള്ളവയാണ് ഒമാന്‍ എയര്‍ ഒരുക്കിയിരിക്കുന്നത്. ഇത് കാരണം വിദേശ രാജ്യങ്ങളില്‍നിന്ന് നിരവധി ഫുട്ബാള്‍ പ്രേമികളാണ് ഒമാന്‍ വഴി ഖത്തറിലേക്ക് പോവുന്നത്. ഇത്തരക്കാര്‍ക്ക് മറ്റ് നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒമാനില്‍നിന്നുള്ള ടിക്കറ്റ് നിരക്കുകളും താരതമ്യേന കുറവാണ്. സാധാരണ ക്ലാസിന് 49 റിയാലാണ് ഒമാന്‍ എയര്‍ ഈടാക്കുന്നത്. ഇതോടെ […]

യുകെയില്‍ ആദ്യമായി ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ ചുരുക്കാന്‍ തയ്യാറായ നൂറോളം കമ്പനികളിലെ ഏകദേശം 2600 ജോലിക്കാര്‍ പുതിയ ജോലി ക്രമത്തിലേക്ക് മാറുകയാണ്. ആദ്യകാല സാമ്പത്തിക യുഗത്തിന്റെ ‘ഹാംഗോവറാണ്’ അഞ്ച് പ്രവൃത്തിദിന ക്രമമെന്ന് ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിനായി വാദിക്കുന്നവര്‍ പറയുന്നു. ഈ വിധത്തില്‍ ജോലി ചെയ്യുന്നത് വഴി ഉത്പാദനക്ഷമത മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നും, കുറഞ്ഞ മണിക്കൂറില്‍ സമാനമായ ഔട്ട്പുട്ട് ലഭിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു. ഫ്രാന്‍സില്‍ നടത്തിയ നാല് പ്രവൃത്തിദിന […]

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സിംബയോസിസ് ലീഡേഴ്‌സ് കണക്‌ട് 2022’ എന്ന പേരില്‍ നേതൃസംഗമം സംഘടിപ്പിച്ചു. ബര്‍ക്ക ഫുഡ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി.ടി.കെ. […]

ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ റെയില്‍വേ യാത്രക്കാര്‍ക്കു കൂടുതല്‍ ദുരിതം സമ്മാനിക്കാന്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്. 11 കമ്പനികളിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ ദീര്‍ഘകാല ശമ്പള വര്‍ധന ആവശ്യപ്പെട്ടു ശനിയാഴ്ച സമരത്തിനിറങ്ങും. അസ്ലെഫ് യൂണിയന്റെ പണിമുടക്ക് ക്രിസ്മസ് മാര്‍ക്കറ്റുകളിലേക്കും പ്രധാന കായിക മത്സരങ്ങളിലേക്കും യാത്ര ചെയ്യുന്നവരെ ബാധിക്കും. അതുകൊണ്ടു യാത്രയ്ക്ക് ഇറങ്ങുംമുമ്പ് യാത്രക്കാര്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലണ്ടന്‍ ഓവര്‍ഗ്രൗണ്ടിലെ ശനിയാഴ്ച പ്രതീക്ഷിച്ചിരുന്ന പണിമുടക്ക് പുതിയ ശമ്പള ഓഫര്‍ ശനിയാഴ്ച പരിഗണിച്ചു പ്രതീക്ഷിച്ചിരുന്ന […]

Breaking News

error: Content is protected !!