തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ ഉത്തരവിറങ്ങി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കലിനുള്ള സൗകര്യം ഒരുക്കണം. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍ രണ്ടാഴ്ച കോളജില്‍ വരേണ്ടതില്ല. വിമുഖത കാരണം വാക്സിന്‍ എടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോളജുകളില്‍ പ്രവേശിപ്പിക്കണ്ടെന്നും നിര്‍ദേശമുണ്ട്. 18 വയസ് തികയാത്തതിനാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ […]

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയ്‌ക്ക് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്‌റ്റേറ്റിലാണ് സംഭവമുണ്ടായത്. തോളിലാണ് രാമചന്ദ്രന് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ എസ്റ്റേറ്റിന് സമീപമുള്ള കടയില്‍ ഒരാള്‍ സ്ഥിരം കല്ലെറിയുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയതായിരുന്നു രാമചന്ദ്രന്‍. ഇതിനിടെ രാമചന്ദ്രനെ, പ്രതി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ കോഴിക്കോട് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി കൊണ്ടോട്ടി സ്‌റ്റേഷനില്‍ എത്തിച്ചു.

വരും ദിവസങ്ങളില്‍, നിങ്ങളുടെ WhatsApp പ്രവര്‍ത്തിപ്പിക്കുന്ന അനുഭവം മെച്ചപ്പെടും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും, നിരവധി മികച്ച സവിശേഷതകള്‍ വാട്ട്‌സ്‌ആപ്പില്‍ പ്രവേശിക്കാന്‍ പോകുന്നു. വാട്ട്‌സ്‌ആപ്പിന്റെ വരാനിരിക്കുന്ന ഈ സവിശേഷതകള്‍ Android, iOS എന്നിവയ്‌ക്കൊപ്പം ഡെസ്‌ക്‌ടോപ്പ് ആപ്പിലേക്കും വ്യാപിപ്പിക്കും. അതിനാല്‍, ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്‌ആപ്പ് എന്തെല്ലാം പുതിയ സവിശേഷതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നുവെന്ന് നമുക്ക് വിശദമായി അറിയാം. ഫോട്ടോകള്‍ സ്റ്റിക്കറുകളായി അയയ്ക്കാം വാട്ട്‌സ്‌ആപ്പില്‍ വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടും. ഈ […]

അബുദാബി∙ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ടു മടങ്ങാനായി സൗജന്യ വിമാന ടിക്കറ്റ് വിതരണം ചെയ്യാന്‍ അബുദാബി ‘ആരോഗ്യസേവന വിഭാഗമായ സേഹ’.കോവിഡ് പ്രതിരോധത്തില്‍ മികച്ച സേവനം കാഴ്ചവച്ചതിനുള്ള സമ്മാനമാണിത്. സൗജന്യ വിമാന യാത്രാ ടിക്കറ്റ് പദ്ധതിയില്‍ അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരെയും ഉള്‍പ്പെടുത്തി. അതെ സമയം നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുo മാത്രമായിരുന്നു ഈ ആനുകൂല്യം. എന്നാണു നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന ഓഫിസ് വഴി ഇത്തിഹാദ് എയര്‍വെയ്സില്‍ അറിയിച്ചാല്‍ […]

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ-​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തിന്റെ 60ാം വാ​ര്‍​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാന്‍ സംയുക്ത നീക്കം . നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക​ള്‍​ച്ച​ര്‍, ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ ലെ​റ്റേ​ഴ്​​സും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. കു​വൈ​ത്ത്​ നാ​ഷ​ന​ല്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജും എ​ന്‍.​സി.​സി.​എ.​എ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ കാ​മി​ല്‍ അ​ബ്​​ദു​ല്‍ ജ​ലീ​ലും ചേ​ര്‍​ന്ന്​ പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ച്ചു.ഇതിന്റെ ഭാഗമായി […]

മസ്കത്ത് : ഒമാനിലെ മെഡിക്കല്‍ – പാരാമെഡിക്കല്‍ മേഖലയില്‍ ഈ വര്‍ഷം 1,036 സ്വദേശികളെ നിയമിച്ചതായി ആരോഗ്യമന്ത്രാലയം . 117 ഡോക്ടര്‍മാര്‍, 133 നഴ്സുമാര്‍, 176 ഭരണനിര്‍വണ ജീവനക്കാര്‍ എന്നിവരെയാണ് രാജ്യത്തെ ആരോഗ്യ മേഖലയില്‍ നിയമിച്ചത്. വിവിധ മേഖലകളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന സ്വദേശികളെ ഘട്ടംഘട്ടമായി കൂടുതലായി നിയമിക്കുമെന്നാണ് വിവരം . ജൂലൈവരെ സര്‍ക്കാര്‍ മേഖലയില്‍ 3,000 വിദേശികള്‍ ഒഴിവായി. സ്വകാര്യ നിര്‍മാണ കമ്ബനികളില്‍ 54,635 സ്വദേശികള്‍ക്കും ഓട്ടമൊബീല്‍ രംഗത്ത് 37,560 […]

കുവൈറ്റ്: ലോക വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ച്‌ നാളെ (ഒക്ടോബര്‍ 15) വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ‘വിറ്റാമിന്‍ ഡി കാമ്ബയിന്റെ’ പോസ്റ്റര്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ പുറത്തിറക്കി. അഹമ്മദ് സൗദ്‌ അല്‍ അസ്മി (ലീഗല്‍ ഡീന്‍) പോസ്റ്റര്‍ അഷ്‌റഫ് അയ്യൂറിന് (കണ്‍ട്രി ഹെഡ്) കൈമാറി. അബ്ദുല്‍ റസാഖ് (ബ്രാഞ്ച് മാനേജര്‍), അബ്ദുല്‍ ഖാദര്‍ (മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്), അനസ് (ബിസിനസ് ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍), പ്രേമ (മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍), തസീര്‍ (ഇന്‍ഷുറന്‍സ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ […]

കുവൈത്ത്; കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന തീരുമാനമെടുത്ത ഉന്നത ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍ . മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസയെയാണ് അന്വേഷണത്തിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത് . 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് കഴിഞ്ഞയാഴ്ച ഫത്‌വ നിയമനിര്‍മാണ സമിതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവിറക്കിയ അതോറിറ്റി ഡയറക്ടര്‍ […]

ഹായിൽ: നാലുമാസം മുമ്പ് ഹായിലിൽ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തർ പ്രദേശ് സ്വദേശി കേദാർനാഥിന്റെ (46) മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് റഊഫ് കണ്ണൂർ, സാമൂഹ്യ പ്രവർത്തകൻ ചാൻസ് റഹ്‌മാന്റേയും നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ സാധിച്ചു. ഉത്തർ പ്രദേശ് ഗോരഖ്‌പൂർ ജില്ലയിലെ താക്കൂർപുർ ഗ്രാമത്തിൽ രാം നെയ്ൻ – സനിചരി ദേവി ദമ്പതികളുടെ മകനായ കേദാർനാഥ് പത്തു വർഷത്തോളമായി ഹായിലിലെ അൽ ഗായിദ് എന്ന സ്ഥലത്ത് […]

ജീസാൻ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കാതെ നിസ്സംഗരായി നിലകൊള്ളുന്നത്‌ ഹിന്ദുത്വ ഫാസിസത്തിന്റെ വളർച്ചക്ക് വളമായി മാറിക്കൊണ്ടിരിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം അബഹ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ് കോയ ചേലമ്പ്ര അഭിപ്രായപ്പെട്ടു. നാടിനെ അരാജകത്വത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നവരുടെ കൈക്ക് പിടിക്കാൻ തയ്യാറായി, ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുവാൻ വേണ്ടിയുള്ള രാഷ്ട്രീയ ശാക്തീകരണ പ്രവർത്തങ്ങൾക്ക്‌ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 2021-24 കാലയളവിലേക്കുള്ള ഇന്ത്യൻ സോഷ്യൽ ഫോറം ജീസാൻ […]

Breaking News

error: Content is protected !!