ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ശക്തമായ കാംപയിനിംഗുമായി യൂണിസന്‍ യൂണിയന്‍ രംഗത്തെത്തി. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ എത്രയോ കൂടുതല്‍ ജോലിഭാരം പേറുന്നവരാണെന്ന് അവരില്‍ തിരിച്ചറിവുണ്ടാക്കുകയാണ് ഈ ക്യാമ്പയിനിംഗിന്റെ ലക്ഷ്യമെന്ന് യൂണിസന്‍ വ്യക്തമാക്കുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ അനിവാര്യ ഘടകങ്ങളായ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ നിലവിലെ ബാന്‍ഡ് 2ല്‍ നിന്നും ബാന്‍ഡ് 3യിലേക്ക് പ്രമോട്ട് ചെയ്യണമെന്നും പുതിയ ക്യാമ്പയിനിംഗിന്റെ ഭാഗമായി യൂണിസന്‍ ആവശ്യപ്പെടുന്നു. […]

ലണ്ടന്‍: യുകെയില്‍ കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി അനസ് ഖാന്‍ ഇബ്രാഹിം ആണ് അന്തരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മരണം. ലണ്ടനിലെ കേരളീയ സമൂഹത്തിനിടയില്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏറെ സുപരിചിതനായിരുന്നു അനസ്. അനസ് കാന്‍സര്‍ ബാധിതനായിരുന്നുവെങ്കിലും അസുഖ വിവരത്തെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ലണ്ടനിലെ യൂസ്റ്റണ്‍ പാലിയേറ്റീവ് കെയര്‍ ഹോമില്‍ വെച്ചായിരുന്നു മരണം. ലണ്ടനിലെ ഈസ്റ്റ് ഹാമിലാണ് താമസിച്ചിരുന്നത്. യുകെ മലയാളി […]

ലണ്ടന്‍: യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫാമിലി വിസകളെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. യുകെയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പുതിയ നിയമങ്ങള്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. യുകെ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് മേല്‍ പുതിയതും കര്‍ക്കശമായതുമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആശങ്ക കനത്തിരിക്കുന്നത്. ബ്രിട്ടീഷ് എഡ്യുക്കേണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ പഠിക്കുന്ന സമയത്ത് തങ്ങളുടെ കുടുംബാഗങ്ങളെ ഇവിടേക്ക് […]

അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ് (എ എസ് കെഇ എന്‍ ) എന്ന പേരില്‍ ആണ് ഒരു പുതിയ ഗ്രൂപ്പ് ജൂണില്‍ ആരംഭിക്കുന്നത്. നഴ്‌സുമാരെ പ്രമോഷനുകള്‍ക്കായി അപേക്ഷിക്കുന്നതിനും, കേരളത്തില്‍ നിന്നും പുതുതായി വരുന്നവര്‍ക്ക് മെന്ററിംഗും മറ്റ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും, നേതൃസ്ഥാനങ്ങളില്‍ ഇതിനകം ഉള്ളവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഈ സംഘടന സഹായിക്കും. എന്‍എച്ച്എസ് ജീവനക്കാരുടെ വലിയൊരു ഭാഗം മലയാളി നഴ്‌സുമാര്‍ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, തീരുമാനമെടുക്കുന്ന തലങ്ങളില്‍ അവര്‍ക്കു വേണ്ടത്ര […]

ലണ്ടന്‍: ബ്രിട്ടനില്‍ നല്ലൊരു ജോലി കരസ്ഥമാക്കി സെറ്റില്‍ ചെയ്ത നിങ്ങള്‍ക്ക് സായിപ്പന്‍മാരോട് മത്സരിച്ച് നല്ലൊരു വളര്‍ത്ത് നായയെ വാങ്ങി അതിനൊപ്പം കാറില്‍ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടാകുക സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ വിലയേറിയ വളര്‍ത്തുനായയെ വിലയേറിയ കാറില്‍ കയറ്റി നായയുടെ തല പുറത്തേക്കിടുവിച്ച് ഗമയില്‍ അടിച്ച് പൊളിച്ച് പോകുമ്പോള്‍ ഹൈവേ കോഡിലെ 57ാം നമ്പര്‍ നിയമം ഓര്‍ത്താല്‍ നന്നായിരിക്കും. വളര്‍ത്ത് മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ടു പോകുമ്പോള്‍ അവ നിങ്ങളുടെയും മറ്റുള്ള […]

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പില്‍ ഇനി സ്റ്റാറ്റസായി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച്‌ വെയ്ക്കാം. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ കമ്ബനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരിലാകും ഫീച്ചര്‍. നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിക്കാന്‍ കഴിയുന്ന വിധമാണ് പുതിയ ഫീച്ചര്‍. […]

ലണ്ടൻ: കൈരളി യുകെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായ പ്രതിഭ കേശവൻ നിര്യാതയായി. കുമരകം സ്വദേശിനിയായ പ്രതിഭ കേംബ്രിഡ്ജിലെ ആദം ബ്രൂക്സ്‌ ആശുപത്രിയിൽ നഴ്സായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറച്ച പോരാളിയായ പ്രതിഭ കൈരളിയുടെ പ്രാരംഭ കാലം മുതൽ സംഘടന പടുത്തുയർത്തുവാൻ മുന്നിൽ നിന്നിരുന്നു. സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കെഎസ്‌ടിഎ മുൻ ജില്ലാ സെക്രട്ടറിയുമായ കദളിക്കാട്ടുമാലിയിൽ കേശവൻ– രാജമ്മ ദമ്പതികളുടെ മകളാണ്‌. ഭർത്താവ്‌ പ്രസാദ്‌. […]

ലണ്ടന്‍: ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്ഗേജ് നികുതിയിളവ് തിരിച്ച് കൊണ്ടു വരണമെന്നും അതിലൂടെ വീട്ട് വാടകകള്‍ കുത്തനെ ഉയരുന്നത് പിടിച്ച് നിര്‍ത്താനാവുമെന്നും നിര്‍ദേശിച്ച് നാഷണല്‍ റെസിഡന്‍ഷ്യല്‍ ലാന്‍ഡ്ലോര്‍ഡ്സ് അസോസിയേഷന്‍ (എന്‍എല്‍ആര്‍എ) രംഗത്തെത്തി. ഉയര്‍ന്ന മോര്‍ട്ട്ഗേജ് അടക്കാനാവാതെ റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ ഉടമകള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനും വാടക വര്‍ധന പരിമിതപ്പെടുത്താനും ട്രഷറിക്കുളള വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് എന്‍ആര്‍എല്‍എ അഭിപ്രായപ്പെടുന്നത്. ലാന്‍ഡ്ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്ഗേജ് പലിശനിരക്കിളവ് 2021 മുതല്‍ ഇന്‍കം ടാക്സിലെ ബേസിക് നിരക്കിലേക്ക് മാത്രം […]

ലണ്ടന്‍: പണപ്പെരുപ്പം കൈപിടിയിലൊതുങ്ങാത്ത സാഹചര്യത്തില്‍ പലിശ നിരക്ക് ഇനിയും ഉയരാനിടയുള്ളതിനാല്‍ അടുത്ത വര്‍ഷം യുകെയില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് പ്രധാനമന്ത്രി റിഷി സുനാകിന്റെ മുന്നറിയിപ്പ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സ്ഥിതി വഷളാവാനാണ് സാധ്യത. പലിശനിരക്ക് 5 ശതമാനത്തിലധികം ഉയര്‍ത്തേണ്ടിവരുമെന്നാണ് കരുതുന്നത്. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ക്കും ലോണുകള്‍ക്കും മേലുള്ള കടം വാങ്ങുന്നതിനുള്ള ചെലവ് ഇനിയും ഉയരുന്നതിന് കളമൊരുക്കും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് […]

നടുവേദന നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ വല്ലാതെ ബാധിക്കുന്ന അസുഖമാണ്‌. ഇതിൽത്തന്നെ ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിങ്‌ സ്പൊൺഡ്യലൈറ്റിസ് (Ankylosing Spondylitis) ആകാം. ലോകത്ത്‌ 1-2 ശതമാനംപേർ ഈ രോഗബാധിതരാണ്. ഇവരിൽ ഭൂരിപക്ഷവും തെറ്റായ രോഗനിർണയംമൂലം ചികിത്സ നേടാൻ കാലതാമസം നേരിടുന്നവരും. നട്ടെല്ലിനെയും ഇടുപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ്‌ ഇത്‌. രോഗം ബാധിച്ചാൽ നട്ടെല്ലിന്‌ വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും […]

Breaking News

error: Content is protected !!