സ്റ്റാറ്റസ് വീഡിയോകളും ചിത്രങ്ങളും 30 ദിവസം വരെ സൂക്ഷിക്കാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പില്‍ ഇനി സ്റ്റാറ്റസായി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച്‌ വെയ്ക്കാം. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ കമ്ബനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരിലാകും ഫീച്ചര്‍.

നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിക്കാന്‍ കഴിയുന്ന വിധമാണ് പുതിയ ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Next Post

യു.കെ: വാഹനങ്ങളില്‍ മൃഗങ്ങള്‍ തല പുറത്തിട്ടാല്‍ 5000 പൗണ്ട് പോയിക്കിട്ടും

Tue May 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ നല്ലൊരു ജോലി കരസ്ഥമാക്കി സെറ്റില്‍ ചെയ്ത നിങ്ങള്‍ക്ക് സായിപ്പന്‍മാരോട് മത്സരിച്ച് നല്ലൊരു വളര്‍ത്ത് നായയെ വാങ്ങി അതിനൊപ്പം കാറില്‍ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടാകുക സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ വിലയേറിയ വളര്‍ത്തുനായയെ വിലയേറിയ കാറില്‍ കയറ്റി നായയുടെ തല പുറത്തേക്കിടുവിച്ച് ഗമയില്‍ അടിച്ച് പൊളിച്ച് പോകുമ്പോള്‍ ഹൈവേ കോഡിലെ 57ാം നമ്പര്‍ നിയമം ഓര്‍ത്താല്‍ നന്നായിരിക്കും. […]

You May Like

Breaking News

error: Content is protected !!