സലാല: സലാല ഔഖത്തില്‍ ട്രൈയിലിടിച്ച്‌ മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) നിര്യാതനായി. റൈസൂത്ത് ഹൈവേയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. നോർത്ത് ഔഖത്തില്‍ ഫുഡ് സ്റ്റഫ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ അനീസ, മക്കള്‍ മിഹമ്മദ് സയാൻ (7), നൈറ ഫാത്തിമ (3). കുടുംബവും മറ്റു ബന്ധുക്കളും സലാലയില്‍ ഉണ്ട്. സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് […]

മസ്കത്ത്: ഒരു ചക്കക്ക് എന്ത് വിലവരും? നമ്മുടെ നാട്ടിലാണെങ്കില്‍ നൂറോ ഇരുനൂറോ രൂപകൊടുത്താല്‍ ഒരു ചക്ക കിട്ടും. ഗള്‍ഫിലാണെങ്കില്‍ കുറച്ചു വിലകൂടും. എങ്കിലും മസ്കത്തില്‍ കഴിഞ്ഞ ദിവസം ഒരു ചക്ക ലേലത്തില്‍ പോയ തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഏകദേശം എഴുപത്തിരണ്ടായിരം ഇന്ത്യൻ രൂപക്ക്, അതായത് 335 ഒമാനി റിയാലിനാണ് നമ്മുടെ നാടൻ വരിക്ക ചക്ക ലേലത്തില്‍ പോയത്. ഒമാനിലെ ചാവക്കാടുകാരുടെ കൂട്ടായ്‌മയായ ‘നമ്മള്‍ ചാവക്കാടുകാർ’ സംഘടിപ്പിച്ച കുടുംബ സംഗമമായ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ലീവിന് നാട്ടില്‍ പോയ പ്രവാസി അപകടത്തില്‍ മരണപ്പെട്ടു. കാസർകോട് സ്വദേശി പുല്ലൂർ മാടിക്കല്‍ കുറുമ്ബാനത്തെ കൃഷ്ണദാസ് (45) ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം. കുവൈത്തിലെ കെ.ഡി.ഡി കമ്ബനിയില്‍ ജോലിക്കാരനായ കൃഷ്ണദാസ് ഒരു മാസം മുമ്ബാണ് നാട്ടിലേക്ക് പോയത്. കുവൈത്തിലേക്ക് തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ ആവശ്യത്തിന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വഴിയാണ് അപകടം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ […]

കുവൈത്ത് സിറ്റി:കുവൈത്തില്‍ അനധികൃത മദ്യ നിർമാണശാലയില്‍ നടത്തിയ റെയ്ഡില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍. ഉമ്മുല്‍ ഹൈമൻ ഏരിയയിലെ കേന്ദ്രത്തില്‍ നിന്ന് അല്‍അഹമ്മദി ഡിറ്റക്ടീവുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്ന് ലഹരി പദാർഥങ്ങള്‍ അടങ്ങിയ 214 വലിയ ബാരലുകള്‍, വാറ്റിയെടുക്കാനുള്ള എട്ട് ബാരലുകള്‍, വില്‍പ്പനയ്ക്ക് തയ്യാറായ 400 കുപ്പി മദ്യം, 500 ബാഗ് നിർമാണ സാമഗ്രികള്‍, പാക്കേജിംഗിനായുള്ള 1,600 ഒഴിഞ്ഞ കുപ്പികള്‍ എന്നിവയുള്‍പ്പെടെ വസ്തുക്കള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. അലി സബാഹ് […]

മസ്കത്ത്: മസ്കത്തില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, സമരം പിൻവലിച്ച സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ പ്രശ്നത്തിന് അയവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൂവി മലയാളി അസോസിയേഷൻ മസ്കത്ത്: എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ മിന്നല്‍ പണിമുടക്കില്‍ ദുരിതത്തിലായ പ്രവാസികള്‍ക്കായി അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് റൂവി മലയാളി അസോസിയേഷൻ ആവശ്യപ്പെട്ടു. വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയില്‍ […]

മസ്‌കത്ത്: നമ്മള്‍ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ കുടുംബാംഗങ്ങള്‍ നടത്തുന്ന ‘മഹർജാൻ ചാവക്കാട് 2024’ വിഷു, ഈദ്, ഈസ്റ്റർ കുടുംബ സംഗമം വെള്ളിയാഴ്ച ബർക്കയിലെ അല്‍ റഹ്ബ ഫാം ഹൗസില്‍ നടക്കും. ആടുജീവിതം സിനിമയില്‍ അഭിനയിച്ച ഒമാനി കലാകാരൻ ഡോ. ത്വലിബ് മുഹമ്മദ് അല്‍ ബലുഷി മുഖ്യാതിഥിയായി പങ്കെടുക്കും. കുടുംബ സംഗമത്തോടനുബന്ധിച്ച്‌ മസ്‌കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ, മനോഹരൻ ഗുരുവായൂർ സംഘവും അവതരിപ്പിക്കുന്ന ശിങ്കാരിമേളം, നമ്മള്‍ […]

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രഫഷനല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഓണ്‍ലൈൻ യോഗ്യത പരീക്ഷ നടപ്പാക്കാന്‍ ആലോചന. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുവെച്ചുതന്നെ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള നിർദേശം ഇതുമായി ബന്ധപ്പെട്ടവർ സമര്‍പ്പിച്ചിട്ടുണ്ട്. സാങ്കേതിക പ്രഫഷനുകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ പുരോഗതിയിലാണെന്ന് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ ഫൈസല്‍ അല്‍ അത്തല്‍ പറഞ്ഞു. തൊഴില്‍ വിസ റിക്രൂട്ട്‌മെൻറ് നടപടികളില്‍ നിയന്ത്രണം പാലിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ […]

മസ്‌കത്ത്: കേരള മസ്‌കത്ത് ഫുട്ബാള്‍ അസോസിയേഷൻ (കെ.എം.എഫ്.എ) മുഴുവൻ ടീമുകളെയും പങ്കെടുപ്പിച്ച്‌ നടത്തുന്ന ഫുട്ബാള്‍ ടൂർണമെന്റിന്റെ സമാപനം വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതല്‍ മബേല അല്‍ ഷാദി ഗ്രൗണ്ടില്‍ നടക്കും. കെ.എം.എഫ്.എക്ക് കീഴില്‍ നിലവില്‍ 28 ടീമുകളും 600ല്‍പരം കളിക്കാരും ഉണ്ട്. നാട്ടില്‍ നിന്നും ദുബൈയില്‍ നിന്നുമൊക്കെ കളിക്കാർ വരാറുണ്ടെങ്കിലും, കെ.എം.എഫ്.എ ടൂർണമെന്റില്‍ അംഗത്വമുള്ളവർക്കേ കളിക്കാൻ കഴിയൂ. കഴിഞ്ഞ ആഴ്ച നടന്ന ഗ്രൂപ് മത്സരങ്ങളില്‍ നിന്നും 16ടീമുകള്‍ പ്രീ […]

മസ്‌കത്ത്‌: പൊതു സ്ഥലങ്ങളില്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി മസ്‌കത്ത് മുൻസിപാലിറ്റി. വൃത്തിയുള്ളതും സുരക്ഷിതവുമായ നഗര അന്തരീക്ഷം നിലനിർത്താൻ വേണ്ടിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് മുൻസിപാലിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യകത്മാക്കി.പക്ഷികളുടെ കാഷ്ഠം രോഗങ്ങള്‍ വഹിക്കുകയും സൂര്യപ്രകാശത്തിലും ഈർപ്പത്തിലും സമ്ബർക്കം പുലർത്തുമ്ബോള്‍ ദുർഗന്ധം വമിക്കുകയും ചെയ്യും. പ്രാണികളുടെ ഉറവിടങ്ങള്‍ വർധിക്കാനും ഇത് കാരണമാകുന്നുണ്ട്. കൂടാതെ കെട്ടിടങ്ങളിലും നടപ്പാതകളിലും തെരുവുകളിലും വൃത്തികേടുകള്‍ക്കും പക്ഷികളുടെ കാഷ്ഠം കാരണമാകുന്നു എന്നും മുനിസിപാലിറ്റി പ്രസതാവനയില്‍ പറഞ്ഞു. ക്ലീനിംഗ്, മെയിന്റനൻസ്, […]

കുവൈത്ത്: കുവൈത്തില്‍ വർക്ക് പെർമിറ്റുകള്‍ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു. സർക്കാർ-സിവില്‍ കമ്മിറ്റിയാണ് ഇത് സംബന്ധമായ നിർദ്ദേശം നല്‍കിയതെന്ന് പ്രാദേശിക മാധ്യമമായ അല്‍-റായി റിപ്പോർട്ട് ചെയ്തു. തൊഴില്‍ വിസ റിക്രൂട്ട്മെൻറ് നടപടികളില്‍ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സമിതിയില്‍ മാൻപവർ അതോറിറ്റി, ആഭ്യന്തര, വിദേശകാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍, കുവൈത്ത് യൂണിവേഴ്‌സിറ്റി പ്രതിനിധികളാണ് ഉണ്ടാവുക. ചില പ്രൊഫഷനുകള്‍ക്ക് 3 വർഷത്തില്‍ കുറയാതെയും മറ്റുള്ളവയ്ക്ക് 5 വർഷം വരെയും […]

Breaking News

error: Content is protected !!