കുവൈത്ത്: ദേശീയ അവധി ദിനങ്ങളിലും വാക്‌സിനേഷന്‍ നല്‍കുന്നത് തുടരും

കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ വിതരണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഈ ദിവസങ്ങളില്‍ രാജ്യത്തെ ആരോഗ്യ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ഉണ്ടാകും. ഇതിനായി എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
ശഅബിലെ മുസായിദ് ഹമദ് അല്‍ സ്വാലിഹ് ഹെല്‍ത്ത് സെന്റര്‍ സ്പെഷലൈസ്ഡ് ഹെല്‍ത്ത് സെന്റര്‍ സല്‍വ, അല്‍ ഒമരിയ ഹെല്‍ത്ത് സെന്റര്‍, അല്‍ മസാഇല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ നയീം ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് അവധി ദിനങ്ങളിലും വാക്‌സിന്‍ വിതരണം ഉണ്ടാവുക. വൈകീട്ട് മൂന്നു മുതല്‍ രാത്രി 9 വരെയായിരിക്കും പ്രവൃത്തി സമയം. ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച്‌ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ മൂന്ന് വരെയാണ് കുവൈത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Next Post

ഒമാൻ: ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍

Wed Feb 23 , 2022
Share on Facebook Tweet it Pin it Email ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍. ഒമാന്‍ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്ബനിയാണ് കാര്‍ നിര്‍മിക്കുന്നത്.അല്‍ബുസ്താന്‍ പാലസിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങള്‍ക്കുള്ള ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. പുതിയ കാറുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 300 വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ഇനി 150ല്‍ താഴെ കാറുകള്‍ […]

You May Like

Breaking News

error: Content is protected !!