ഒമാന്‍: ‘ഒമാന്‍ അല്‍-ഖൈര്‍’ പ്രദര്‍ശനത്തിന് തുടക്കം

മസ്കത്ത്: സീബിലെ വിലായത്തിലെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ‘ഒമാന്‍ അല്‍-ഖൈര്‍’ പ്രദര്‍ശനത്തിന് തുടക്കമായി. സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിന്‍ത് അഹമ്മദ് അല്‍ നജറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം നടക്കുന്നത്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള നിരവധി വനിത സംരംഭകരുടെയും മസ്കത്തിലെ ഒമാനി വിമന്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് പ്രദര്‍ശനം. എക്‌സിബിഷന്റെ പ്രഥമ പതിപ്പ് ഒമാന്റെ 52ാമത് ദേശീയദിനത്തോടനുബന്ധിച്ചാണ് നടത്തുന്നതെന്ന് മസ്‌കത്തിലെ ഒമാനി വിമന്‍സ് അസോസിയേഷന്‍ ഇക്കണോമിക് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹൈറ ബിന്‍ത് ഹാഷിം അല്‍ ബറാം പറഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനൊപ്പം ഒമാനി സ്ത്രീകളെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച്‌ സാമ്ബത്തിക മേഖലകളില്‍ ശാക്തീകരിക്കുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒമാനി പരമ്ബരാഗത ഉല്‍പന്നങ്ങള്‍, വ്യവസായങ്ങള്‍, സുല്‍ത്താനേറ്റിനകത്തും പുറത്തും നിന്നുള്ള 350 ബ്രാന്‍ഡുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്.

Next Post

യുകെ: ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ

Sat Nov 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

You May Like

Breaking News

error: Content is protected !!