ഒമാന്‍: സഞ്ചാരികളുമായി ഐഡ കോസ്മ ആഡംബരക്കപ്പല്‍ സലാല തുറമുഖത്തെത്തി

മസ്കത്ത്: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളുമായി ഈ സീസണിലെ മൂന്നാമത്തെ ആഡംബരക്കപ്പല്‍ ഐഡ കോസ്മ സലാല തുറമുഖത്തെത്തി. ഈജിപ്തില്‍നിന്ന് വരുന്ന ഇറ്റാലിയന്‍ കപ്പലില്‍ 4507 വിനോദസഞ്ചാരികളാണുള്ളത്.

സഞ്ചാരികള്‍ സലാലയിലെ ബീച്ചുകള്‍, പരമ്ബരാഗത മാര്‍ക്കറ്റുകള്‍, പുരാവസ്തു, വിനോദസഞ്ചാര, ചരിത്രസ്മാരകങ്ങള്‍ പര്യടനം നടത്തും. ഇതിനുശേഷം കപ്പല്‍ ഖാബൂസ് തുറമുഖത്തേക്ക് തിരിക്കുകയും ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബരക്കപ്പലുകളിലൊന്നാണ് ഐഡ കോസ്മ.

സുല്‍ത്താനേറ്റില്‍ ആദ്യമായിട്ടാണ് ഈ കപ്പല്‍ എത്തുന്നത്. നവംബര്‍ എട്ടിന് 881 വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 1332 യാത്രക്കാരുമായി വൈക്കിങ് മാര്‍സലും ഒക്ടോബര്‍ 21ന് 1651 ആളുകളുമായി ‘ക്വീന്‍ എലിസബത്ത്’ സലാലയില്‍ എത്തിയിരുന്നു. ഈ ശൈത്യകാല സീസണില്‍ 30ലധികം ക്രൂസുകള്‍ സലാലയില്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ദോഫാര്‍. അതിനാല്‍ ക്രൂസ് ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായും ക്രൂസ് ഓപറേറ്റര്‍മാരുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ അതോറിറ്റികളുമായും ടൂറിസം കമ്ബനികളുമായും ഷിപ്പിങ് ഏജന്റുമാരുമായും സഹകരിച്ച്‌ മന്ത്രാലയം നടത്തുന്ന പ്രമോഷന്‍റെ ഭാഗമായി ക്രൂസ് മേഖലയില്‍ വളര്‍ച്ചയും ഉണര്‍വുമുണ്ടാകുമെന്നാണ് കരുതുന്നത്.

രാജ്യത്തെ ഈ സീസണിലെ ക്രൂസ് സീസണിന് തുടക്കംകുറിച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് കപ്പല്‍ തീരം തൊട്ടിരുന്നു. 2230 ആളുകളുമായി ജര്‍മന്‍ ക്രൂസ് കപ്പല്‍ മെയ്ന്‍ ഷിഫ്-6 ആണ് സുല്‍ത്താന്‍ ഖാബൂസ് തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളില്‍ എത്തിയത്.

Next Post

കുവൈത്ത്: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം 'സാരഥീയം 2022' 18-ന്

Mon Nov 14 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി/ ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച്‌ ‘സാരഥീയം 2022’ എന്ന പേരില്‍ കുവൈറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ 2022 നവംബര്‍ 18 ന് ‘ വിപുലമായി ആഘോഷിക്കുന്നു . ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് […]

You May Like

Breaking News

error: Content is protected !!