കുവൈത്ത്: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊര്‍ഡോബയിലെ അല്‍ ഗാനിം പള്ളിയില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

മൂര്‍ച്ഛ കുറഞ്ഞ വസ്തു കൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് കണ്ട വിശ്വാസികളിലൊരാള്‍ ഉടന്‍ തന്നെ ആംബുലന്‍സിനെ വിവരം അറിയിക്കുകയും ആംബുലന്‍സ് സ്ഥലത്തെത്തി ഇന്ത്യക്കാരന് പ്രാഥമിക ശുശ്രൂഷ നല്‍കുകയുമായിരുന്നു.

ഇയാളുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലെത്തിയ ശേഷം പ്രവാസിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തു. ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് സാധ്യത.

Next Post

കുവൈത്ത്: കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

Tue Dec 6 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച്‌ ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്ബള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി. ലൈസന്‍സ് റദ്ദാക്കപ്പെട്ടവരെ ഇക്കാര്യം എസ്‌എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ […]

You May Like

Breaking News

error: Content is protected !!