ഒമാന്‍: ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മസ്‍കത്ത്: രാജ്യത്ത് ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്‍ക്കും ഒപ്പം സ്വകാര്യ മേഖലയ്‍ക്കും ബാധകമായ അവധി ദിനങ്ങളാണ് ഉത്തരവില്‍ നിജപ്പെടുത്തിയിരിക്കുന്നത്.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിനങ്ങള്‍ ഇവയാണ്

  1. ഹിജ്റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം – 1)
  2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍ – 12)
  3. ഇസ്റാഅ് മിഅ്റാജ് (അറബി മാസം റജബ് 27)
  4. ദേശീയ ദിനം (നവംബര്‍ 18 – 19)
  5. സുല്‍ത്താന്‍ രാജ്യത്തിന്റെ അധികാരമേറ്റെടുത്ത ദിവസം (ജനുവരി 11)
  6. ചെറിയ പെരുന്നാള്‍ (റമദാന്‍ മാസം 29 മുതല്‍ ശവ്വാല്‍ മൂന്നാം തീയ്യതി വരെ)
  7. ബലി പെരുന്നാള്‍ (അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ)

Next Post

കുവൈത്ത്: കൊലക്കുറ്റം കുവൈത്തില്‍ രണ്ട് പ്രവാസികള്‍ക്കു വധശിക്ഷ

Thu Dec 8 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് പ്രവാസികള്‍ക്കു വധശിക്ഷ വിധിച്ച്‌ ക്രിമിനല്‍ കോടതി. സുഡാന്‍, ഈജിപ്ത് പൗരന്മാര്‍ക്കാണ് ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ലഭിച്ചത്. രണ്ട് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു. വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റില്‍ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാന്‍ പൗരനെ ശിക്ഷിച്ചത്. ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം […]

You May Like

Breaking News

error: Content is protected !!